GeneralLatest NewsNEWS

പണമില്ലായിരുന്നു, വസ്ത്രം സ്വയം ഡിസൈന്‍ ചെയ്തത്; ആദ്യ ദേശീയ പുരസ്‌ക്കാരത്തിൻറ്റെ ഓർമ്മകളുമായി കങ്കണ

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം വാങ്ങാനായി പോയത് സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ടിൻറ്റെ ഓർമ്മക്കുറിപ്പ്. 2008ല്‍ പുറത്തിറങ്ങിയ “ഫാഷന്‍” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി ദേശീയ അവാര്‍ഡ് കങ്കണയെ തേടിയെത്തുന്നത്. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങുന്ന താരത്തിൻറ്റെ ചിത്രമാണ് സമൂഹ മാധ്യമത്തിൽ വീണ്ടും പ്രചരിക്കുന്നത്.

Read Also: അല്ലിക്കും സുപ്രിയയ്ക്കുമൊപ്പം മാലിദ്വീപിൽ അവധി ആഘോഷിച്ച് പൃഥ്വിരാജ്

മികച്ച സഹനടിക്കുള്ള അവാര്‍ഡാണ് അന്ന് കങ്കണയ്ക്ക് ലഭിച്ചത്. ഫാന്‍ പേജില്‍ എത്തിയ ചിത്രം റീട്വീറ്റ് ചെയ്ത് പ്രതികരിച്ചിരിക്കുകയാണ് നടി . ഇതുമായി ബന്ധപ്പെട്ട് നിരവധി ഓര്‍മ്മകളുണ്ടെന്ന് കങ്കണ പറയുന്നു. അന്ന് പണമില്ലാത്തതിനാല്‍ തൻറ്റെ സ്യൂട്ട് സ്വയം ഡിസൈന്‍ ചെയ്തതാണെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.

Read Also:“ഇപ്പോഴും എല്ലാ ദിവസവും നിന്നിൽ വീണുപോവുകയാണ്”; ജീവിതത്തിലെ നായികയ്‌ക്കൊപ്പം പ്രേക്ഷകരുടെ സ്വന്തം ജീവ

കങ്കണയുടെ ട്വീറ്റ് ഇങ്ങനെ ”ആദ്യ ദേശീയ അവാര്‍ഡ്, ഇതുമായി ബന്ധപ്പെട്ട നിരവധി പ്രത്യേക ഓര്‍മ്മകളുണ്ട്. അന്ന് ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ നടിമാരില്‍ ഒരാളാണ് ഞാന്‍, അതും ഒരു സ്ത്രീ കേന്ദ്രീകത സിനിമയ്ക്ക് ഒരു വനിതാ പ്രസിഡന്റ്റിൻറ്റെ കൈയ്യില്‍ നിന്നും. എന്റ്റെ വസ്ത്രം ഞാന്‍ സ്വയം ഡിസൈന്‍ ചെയ്തതാണ്, അന്ന് സ്‌പെഷ്യല്‍ എന്തെങ്കിലും വാങ്ങാന്‍ പണമില്ലായിരുന്നു. വസ്ത്രം അത്ര മോശമല്ലാലോ അല്ലേ?”

Read Also: മുരളിയുടെ ജീവിതത്തിലെ നാലിലൊന്നേ സിനിമയിൽ കാണിക്കാൻ സാധിച്ചിട്ടുള്ളു ; ജയസൂര്യ പറയുന്നു

പ്രിയങ്ക ചോപ്ര നായികയായ ഫാഷനില്‍ സൂപ്പര്‍ മോഡലായാണ് കങ്കണ എത്തുന്നത്. ക്യൂന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2014ലും, തനു വെഡ്‌സ് മനു ചിത്രത്തിലെ പ്രകടനത്തിന് 2015ലും കങ്കണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയെടുത്തിരുന്നു. “ധാക്കട്” എന്ന ചിത്രത്തിന്റ്റെ ലൊക്കേഷനിലാണിപ്പോൾ കങ്കണ.

 

shortlink

Related Articles

Post Your Comments


Back to top button