‘നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി’ എന്ന സിനിമ തന്റെ ആദ്യ സിനിമയായി പറയാന്‍ പൃഥ്വിരാജിനു മടിയാണെന്നും നന്ദനമാണ് പൃഥ്വിരാജ് ആദ്യ സിനിമയായി പറയുന്നതെന്നും സംവിധായകന് രാജസേനന്. തന്റെ അഭിനയത്തെ വിലയിരുത്തി കൊണ്ടും രാജസേനന് ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ്.
“ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ എന്നിലെ നടന് ബെറ്റര്‍ ആകില്ല. ഞാന്‍ മറ്റു നടന്മാര്ക്ക് സംവിധായകനെന്ന നിലയില്‍ അഭിനയിച്ചു കാണിച്ചു കൊടുക്കുമ്പോഴുള്ള പെര്ഫെക്ഷന് ഞാന്‍ അഭിനയിക്കുമ്പോള്‍ കിട്ടില്ല. അതിന്റെ പ്രധാന കാരണം എന്റെ പിന്നില്‍ എന്നെ നിയന്ത്രിക്കാന്‍ ഒരാള്‍ ഇല്ല എന്നതാണ്. ഒരുപക്ഷേ മറ്റൊരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ എന്റെ അഭിനയം കൂടുതല്‍ നന്നാവും. പക്ഷേ എന്നെ ആരും അഭിനയിക്കാന്‍ വിളിക്കാറില്ല. ഇവിടെ മറ്റു സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ അഭിനയിക്കുമ്പോഴാണ് എന്നെ മാറ്റി നിര്‍ത്തുന്നത്. തമിഴില്‍ ആണെങ്കില്‍ ചിലപ്പോള്‍ എനിക്ക് ചാന്‍സ് കിട്ടും. കാരണം അവിടെ ഇവിടെയുള്ളത് പോലെയുള്ള ഈഗോ ഒന്നുമില്ല. ഞാന്‍ ഇനി പുതിയ ഒരു സിനിമ ചെയ്യുമ്പോള്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച പഴയ ആളുകളുമായി സിനിമ ചെയ്യാന്‍ സാധ്യതയില്ല. എല്ലാവരും പുതിയ ആളുകള്‍ ആയിരിക്കും. ഞാന്‍ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടന് വരുന്നതെങ്കിലും അദ്ദേഹം എന്റെ സിനിമയുടെ പേര് ആദ്യമായി അഭിനയിച്ച സിനിമയായി പറയാറില്ല. നന്ദനമാണ് ആദ്യ ചിത്രമെന്ന പൃഥ്വിരാജ് പറയൂ. ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി’ എന്ന സിനിമയും മറ്റൊരു സിനിമയും കഴിഞ്ഞിട്ടാണ് പൃഥ്വിരാജിന്റെ നന്ദനം വരുന്നത്. എല്ലാവര്ക്കും ഓടിയ സിനിമയുടെ പേര് പറയാനാണ് താല്പര്യം”. ഒരു ഓണ്‍ലൈന്‍ ചാനലിനോട് സംസാരിക്കവേ രാജസേനന് പറയുന്നു.
Post Your Comments