മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കാരികളായ താരങ്ങളാണ് അനു ജോസഫും ചിലങ്കയും. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഇരുവരും തമ്മിൽ എന്താണ് ബന്ധമെന്ന് പലപ്പോഴായി പ്രേക്ഷകർ സംശയം ഉയർത്തിയിട്ടുമുണ്ട്. ഇരുവരും സഹോദരിമാരാണോയെന്ന സംശയവും ഉന്നയിക്കുന്നവരുണ്ട്. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ രണ്ടുപേരും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരുടെയും സംസാരം സമൂഹ മാധ്യമങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
വിനയന് സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റംകുറിച്ച ചിലങ്ക പിന്നീട് ടിവി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. മലയാളത്തിനുപുറമെ തമിഴിലും ചിലങ്ക അഭിനയിച്ചിട്ടുണ്ട്. ദിലീപ് ചിത്രമായ വില്ലാളിവീരനിനും ചിലങ്ക വേഷമിട്ടിരുന്നു.
Read Also: പഴയ ‘നീലത്താമര’ കാണരുതെന്ന് എംടി സാർ പറഞ്ഞു: ലാൽ ജോസ്
അനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും അനുവിനെ മലയാളികൾ ഇന്നും സത്യഭാമയായിട്ടാണ് കാണുന്നത്. ഓവർ ആക്ടിങ് ഒന്നും ഇല്ലാതെ അനു മലയാളികളുടെ സ്വീകരണ മുറിയിലെ താരം ആയിട്ട് പതിനഞ്ചു വർഷങ്ങളിൽ അധികമായി.
ഇരുവരും അനുവിൻറ്റെ യൂ ട്യൂബ് ചാനലിൽ എത്തിയ വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും തമ്മിലുള്ള രൂപ സാദൃശ്യമാണ് ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയം പ്രേക്ഷകരിൽ ജനിപ്പിച്ചത്.
Read Also: ആരൊക്കെ ചവിട്ടി താഴ്ത്താൻ നോക്കിയാലും ഉയർത്തെഴുന്നേൽക്കും ; ഒമർ ലുലുവിന്റെ കുറിപ്പ് വൈറലാകുന്നു
“ഞാനും എൻറ്റെ അനുജത്തിയും” എന്ന ക്യാപ്ഷനിലൂടെ അനു പങ്ക് വച്ച വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ഞാനും ഇവളും തമ്മിലുള്ള സാമ്യത കണ്ട് പലരും ചോദിച്ചിട്ടുണ്ട് അനുജത്തി ആണോ എന്ന്. നെറ്റിയും മുടിയും ചുണ്ടിൻറ്റെ ഭാഗവും ഒക്കെ അതേപോലെയാണ് അതുകൊണ്ടാണ് ആളുകൾ സംശയപ്പെടുന്നത്” എന്ന് അനു പറയുമ്പോൾ, തൻറ്റെ വിവാഹത്തിന് പോലും ചേച്ചി വന്നില്ലേ എന്ന് ചോദിച്ച ആളുകൾ ഉണ്ട് എന്ന് പറയുകയാണ് ചിലങ്ക.
Post Your Comments