പത്മരാജൻ മാസ്റ്റർ വിടവാങ്ങിയിട്ട് ഇന്നേക്ക് 30 വർഷങ്ങൾ തികയുന്നു. അദ്ദേഹത്തിൻറ്റെ കൈപിടിച്ച് മലയാള സിനിമാലോകത്തിൻറ്റെ പടി ചവിട്ടി കയറിയവർ അനവധിയാണ്. പത്മരാജൻ മാസ്റ്ററുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ ഏറ്റവും കൂടുതൽ അവസരം ലഭിച്ച താരങ്ങളിൽ ഒരാളായിരുന്നു അശോകൻ. അദ്ദേഹത്തിൻറ്റെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ മൂന്നാംപക്കം എന്ന ചിത്രത്തെക്കുറിച്ച് അശോകൻ ഇങ്ങനെ ഓർത്തെടുക്കുന്നു:
Read Also:ഒരിക്കലും ഞാൻ നിന്നെ കൈവിടില്ല ; ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷഫ്‌ന
“ഒരു മുത്തച്ഛനും കൊച്ചുമകനും അദ്ദേഹത്തിൻറ്റെ സുഹൃത്തുക്കളും ഒത്തു ചേർന്നപ്പോൾ ഉണ്ടാകുന്ന കളിയും ചിരിയും വേർപാടും തീവ്രദുഃഖവും മലയാളികളെ കരയിപ്പിക്കുകയും കാത്തിരിത്തുകയും ചെയ്തു. കടൽ ഒരു കേന്ദ്ര ബിന്ദുവായ ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷം ഞാൻ കടൽ വെറുത്തുപോവുക വരെ ചെയ്തു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ചെറുപ്പക്കാർ നന്മയുടെ പ്രതീകങ്ങളാണ്. ചെറുപ്പക്കാരുടെ എല്ലാ കുരുത്തക്കേടിനും കൂട്ട് നിന്ന് പ്രായത്തെ തോൽപ്പിക്കുന്ന മുത്തച്ഛൻ. പത്മരാജന്റ്റെ തൂലികയിൽ പിറന്ന ക്ലാസ്സിക്കുകളിൽ ഏറ്റവും മികച്ചതാണ് മൂന്നാംപക്കം.
Read Also: പ്രചോദനമായി മാസ്റ്റർ ; ഒടിടിയിൽ ഇനി ഇല്ല, തിയറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങി തമിഴ് ചിത്രങ്ങൾ
ഷൂട്ടിങ്ങിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവം പോലും കഥയെ ബാധിക്കാതെ കഥക്കിണങ്ങുന്ന തരത്തിൽ എഴുതി പിടിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു . അത്തരമൊരു സംഭവമാണ് ഷൂട്ടിങ്ങിനു വരുന്ന വഴിയിൽ ജഗതി ശ്രീകുമാറിൻറ്റെ കാലിനു പരിക്കേൽക്കുകയും അത് കഥയെ ബാധിക്കാതെ തന്നെ പത്മരാജൻ സീനിൽ മനോഹരമായി ഉൾപ്പെടുത്തുകയും ചെയ്തത്. സിനിമയിൽ കാണിക്കുന്ന പോലീസ് സ്റ്റേഷനും പോലീസുകാരും നന്മയുടെ പ്രതീകങ്ങളാണ്.
Read Also: പണമില്ലായിരുന്നു, വസ്ത്രം സ്വയം ഡിസൈന്‍ ചെയ്തത്; ആദ്യ ദേശീയ പുരസ്‌ക്കാരത്തിൻറ്റെ ഓർമ്മകളുമായി കങ്കണ
ഷൂട്ടിങ്ങിനിടയിൽ പോലും ചെറുപ്പക്കാർ പത്രം വായിക്കണമെന്നും സാമൂഹിക കാര്യങ്ങളെക്കുറിച്ച് ബോധമുണ്ടായിരിക്കണമെന്നും പത്മരാജന് നിർബന്ധമുണ്ടായിരുന്നു എന്ന് അശോകൻ പറയുന്നു. കൂട്ടുകാരായി അഭിനയിച്ച തങ്ങൾ നാലുപേരും പപ്പേട്ടൻറ്റെ കണ്ടുപിടിത്തമായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ഇളയരാജ സംഗീതം നിർവ്വഹിച്ച് എം ജി ശ്രീകുമാറും ജി വേണുഗോപാലും പാടിയ ഒന്നിനൊന്നു മെച്ചമായ ഗാനങ്ങൾ മലയാള സിനിമാഗാന ചരിത്രത്തിൽ തന്നെ ഇടം നേടി. എനിക്ക് ഏറ്റവും സംതൃപ്തി തന്നതും മനസ്സിൽ നിറഞ്ഞു നിൽക്കുന്നതുമായ കഥാപാത്രം മൂന്നാംപക്കത്തിലെ തന്നെ ആയിരുന്നു. പത്മരാജൻ സിനിമകളുടെ കാലം മലയാള സിനിമയുടെ സുവർണ്ണകാലമായിരുന്നു. ആ കാലത്തിൽ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് പത്മരാജൻ എന്ന പ്രതിഭ എന്നെ കൈപിടിച്ച് കൊണ്ട് വന്നതുകൊണ്ട് തന്നെയാണ്”.
Post Your Comments