മലയാള സിനിമാചരിത്രത്തിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ പത്മരാജൻ മാസ്റ്റർ വിടവാങ്ങിയിട്ട് ഇന്നേക്ക് 30 വർഷങ്ങൾ തികയുന്നു. അദ്ദേഹത്തിൻറ്റെ കൈപിടിച്ച് മലയാള സിനിമാലോകത്തിൻറ്റെ പടി ചവിട്ടി കയറിയവർ അനവധിയാണ്. ‘പപ്പേട്ടൻ” എന്ന് അടുപ്പമുള്ളവർ സ്നേഹത്തോടെ വിളിക്കുന്ന പത്മരാജൻറ്റെ ഓർമ്മകൾ പങ്കിട്ടുകൊണ്ടു ലാലേട്ടൻ തയാറാക്കിയ കുറിപ്പ് വായിക്കാം.
“നഗരംതന്ന സൗഭാഗ്യങ്ങളെക്കുറിച്ചാണ് കഴിഞ്ഞദിവസങ്ങളിൽ ഞാൻ ഓർത്തതും എഴുതിയതും. എന്നാൽ ഇന്ന് എഴുതുന്നത് കോഴിക്കോട് എന്നെ കരയിച്ചതിനെക്കുറിച്ചാണ്, ഉലച്ചുകളഞ്ഞതിനെക്കുറിച്ചാണ്.
Read Also: സല്‍മാന്‍ ഖാന്‍റെ നായികയാകാന്‍ കഴിയാതിരുന്ന എനിക്ക് മക്കളുടെ പരിഹാസം കേള്‍ക്കേണ്ടി വരും
“സംഭവിച്ചത് 1991 ജനവരിയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്താണ്. അന്നു ഞാൻ ഭരതം എന്ന സിനിമയുടെ ചിത്രീകരണവുമായി കോഴിക്കോട്ടുണ്ട്. ഒരുദിവസം അതിരാവിലെ നിർമാതാവ് ഗാന്ധിമതി ബാലൻ വിളിക്കുന്നു. ഒറ്റ വാചകമേ പറഞ്ഞുള്ളൂ: പപ്പേട്ടൻ പോയി ഞങ്ങൾക്കിടയിൽ ഒരു പപ്പേട്ടനേ ഉണ്ടായിരുന്നുള്ളൂ: പത്മരാജൻ . ഇളം തണുപ്പുണ്ടായിരുന്നിട്ടും, അതിരാവിലെയായിരുന്നിട്ടും, ഞാൻ നിന്നുവിയർത്തു. കണ്ണിൽ നിറയെ ഇരുട്ട്. കാതിൽ പപ്പേട്ടന്റ്റെ മുഴങ്ങുന്ന ശബ്ദം. കേട്ടവാർത്ത ശരിയാവരുതേ എന്ന് വിതുമ്പലോടെ ഉള്ളിൽ പ്രാർ ഥിച്ചുകൊണ്ട് ഞാൻ അദ്ദേഹം പാർത്തിരുന്ന ഹോട്ടലിലേക്കു പാഞ്ഞു. മുറിയിൽ ചെന്നപ്പോൾ നിലത്തുവിരിച്ച കാർ പ്പെറ്റിൽ കമിഴ്ന്നുകിടക്കുന്നു എൻറ്റെ പപ്പേട്ടൻ, മലയാളത്തിന്റ്റെ പത്മരാജൻ .
കാർപ്പെറ്റിന്റ്റെ ഒരുഭാഗം ഉള്ളം കൈകൊണ്ട് ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. ആ കിടപ്പുകണ്ട് എനിക്കുസഹിച്ചില്ല. മുഖംപൊത്തി ആ മുറിയിൽ നിൽക്കുമ്പോൾ ഞങ്ങളൊന്നിച്ചുള്ള എത്രയോ നല്ലനിമിഷങ്ങൾ ഒരു ദീർഘമായ സിനിമപോലെ എൻറ്റെയുള്ളിലൂടെ കടന്നുപോയി. എത്രയെത്ര സിനിമകൾ ഒന്നിച്ചിരുന്ന്, ഒന്നിച്ചു ഭക്ഷണംകഴിച്ച്, ഒന്നിച്ചുറങ്ങിയ പകലുകൾ, രാത്രികൾ. ഒറ്റയടിക്ക് അതെല്ലാം അസ്തമിച്ചിരിക്കുന്നു, ഒരു പ്രഭാതത്തിൽ എൻറ്റെയുള്ളിൽ നിറഞ്ഞ ആ ചിത്രങ്ങളിലേക്ക് കരച്ചിൽ മഴപോലെ വീണുകൊണ്ടിരുന്നു. ആരൊക്കെയോ ചുറ്റിലുംനിൽക്കുന്നു, എന്തൊക്കെയോ അടക്കംപറയുന്നു. അതിന്റ്റെ നടുവിൽ ഉണരാതെ എൻറ്റെ പപ്പേട്ടൻ കമിഴ്ന്നുകിടക്കുന്നു
Read Also: പത്മരാജൻ മാസ്റ്ററെ മൂന്നാംപക്കത്തിലൂടെ അനുസ്മരിച്ച് അശോകൻ
മൃതദേഹത്തെ അനുഗമിച്ച് ഞാനും അദ്ദേഹത്തിൻറ്റെ നാടായ മുതുകുളത്തേക്കുപോയി. ഗാന്ധിമതി ബാലൻ, ജയറാം, സെവൻ ആർട്സ് വിജയകുമാർ, നിധീഷ് ഭരദ്വാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒരു പൂമരംപോലെ തെളിഞ്ഞുനിന്നിരുന്ന പപ്പേട്ടൻ ഒരുപിടിച്ചാരമാവുന്നത് കണ്ടുനിന്നു. തിരിച്ച് കോഴിക്കോട്ടെത്തിയപ്പോൾ പെട്ടെന്ന് അനാഥനായിപ്പോയതുപോലെ എനിക്കുതോന്നി. ഇപ്പോഴും ഈ നഗരത്തിലൂടെ കടന്നുപോകുമ്പോൾ പപ്പേട്ടൻ വേദനയായി എന്നെ പിന്തുടരുന്നതുപോലെ. ഇതെഴുതാൻ ആലോചിച്ച ഇന്നലെയും ഒരു മിന്നൽ പോലെ എപ്പോഴൊക്കെയോ പപ്പേട്ടൻ മനസ്സിൽ വന്നുപോയി”.
Post Your Comments