പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ വരുൺ. അടുത്തിടയിലാണ് താരം വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത പുറലോകം അറിയുന്നത്. തന്റെ ബാല്യകാല സുഹൃത്തും കാമുകിയുമായി നടാഷ ദലാലുമായാണ് വരുണിന്റെ വിവാഹം. ജനുവരി 24 അലിബാഗിലെ ബീച്ച് റിസോർട്ടിൽ കെങ്കേമമായ ചടങ്ങുകളോടെയാണ് വിവാഹം. ഇപ്പോഴിതാ താരം വിവാഹശേഷം ഹണിമൂണിന് പോകുന്ന സ്ഥലത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ലോകത്തെ ഏറ്റവും ചിലവേറിയ ഈ ഹോട്ടലിലാവും ഇവർ ഹണിമൂൺ കൊണ്ടാടുക.വെഡിങ് സൂത്ര ഡോട്ട് കോമിന്റെ റിപ്പോർട്ട് അനുസരിച്ചു തുർക്കിയിലെ ഇസ്താൻബുളിലാണ് വരുണിന്റേയും നടാഷയുടെയും മധുവിധു. ഇവിടുത്തെ സിറാഗൻ കൊട്ടാരത്തിലാവും വിവാഹം. കേമ്പിൻസ്കി എന്ന സ്ഥലത്താണ് ഈ കൊട്ടാരം.വരുൺ ധവാന്റെ അമ്മാവൻ അനിൽ ധവാനാണ് വിവാഹ തിയതി പ്രഖ്യാപിച്ചത്.
Post Your Comments