
ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്. സുശാന്തിൻറ്റെ മരണവാർത്ത വലിയയൊരു അമ്പരപ്പായിരുന്നു സിനിമാലോകത്തിന്. പിന്നീട് നടന്ന വിവാദങ്ങളും നടിയും സുശാന്തിൻറ്റെ കാമുകിയുമായ റിയ ചക്രബര്‍ത്തിയുടെ അറസ്റ്റുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ലഹരിമരുന്ന് കേസിലായിരുന്നു റിയ അറസ്റ്റിലായത്. പിന്നീട് ജയില്‍ മോചിതയായ റിയ മാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ച് കഴിയുകയായിരുന്നു.
Read Also:അനുഭവങ്ങളാണ് നമ്മളെ നമ്മളാക്കുന്നതെന്ന് അജു വർഗീസ്
അടുത്തിടെ പുറത്തിറങ്ങിയ റിയയുടെ പിന്നാലെ ചെന്ന മാധ്യമങ്ങളോട് തന്നെ ശല്യം ചെയ്യരുതെന്ന് അപേക്ഷിക്കുന്ന താരത്തിൻറ്റെ വീഡിയോ സമൂഹ്യ മാധ്യമത്തിൽ വെെറലാവുകയാണ്. “പാപ്പരാസികളോട് കെെകൂപ്പി അപേക്ഷിക്കുകയാണ്” എന്നാണ് റിയ പറയുന്നത്. തന്നെ ദയവു ചെയ്ത് പിന്തുടരുതെന്ന് അപേക്ഷിച്ചു കൊണ്ട് നടന്നു നീങ്ങുന്ന റിയയെ വീഡിയോയില്‍ കാണാം.
https://youtu.be/jg2I8QgYmA0
സെപ്തംബര്‍ എട്ടിനായിരുന്നു റിയയെ അറസ്റ്റ് ചെയ്യുന്നത്. സുശാന്തിൻറ്റെ മരണത്തിന് പിന്നാലെ ആരംഭിച്ച മയക്കുമരുന്ന് കേസിലായിരുന്നു റിയയുടെ അറസ്റ്റ്. ബോളിവുഡിനേയും കന്നഡ സിനിമയേയും മയക്കുമരുന്ന് കേസ് പിടിച്ചുലച്ചിരുന്നു. ഒക്ടോബറിലാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്. ഉപാധികളോടെയായിരുന്നു റിയയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
Post Your Comments