
അസംബ്ലി തെരഞ്ഞെടുപ്പിൽ നടി പ്രവീണ ബി.ജെ.പി. സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബി.ജെ.പി. ടിക്കറ്റിൽ പ്രവീണ തിരുവനന്തപുരം അല്ലെങ്കിൽ കൊല്ലം നിയോജകമണ്ഡലങ്ങളിൽ ഏതിലെങ്കിലും സ്ഥാനാർത്ഥിയായി മത്സരിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ഇതിനെപറ്റി പാർട്ടി നേതൃത്വമോ, നടിയോ യാതൊരു വിധ പരസ്യ പ്രതികരണങ്ങളും നടത്തിയിട്ടില്ല. സംവിധായകൻ രാജസേനനാണ് മറ്റൊരു സാധ്യതയായി ഉയർന്നു വരുന്നത്. ഏറെനാളുകളായി നടൻ കൃഷ്ണകുമാറിന്റെ പേര് തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ഉയർന്നു കേൾക്കാറുണ്ട്.
എന്നാൽ താൻ ബി.ജെ.പി.യെ പ്രതിനിധീകരിച്ച് മത്സരിക്കും എന്ന് പറഞ്ഞിട്ടില്ല എന്ന് കൃഷ്ണകുമാർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമാതാരങ്ങൾ ബി.ജെ.പി.യിൽ മത്സരിക്കുമെന്ന കാര്യം കേന്ദ്രമന്ത്രി വി. മുരളീധരൻ തൃശൂരിൽ സംസാരിക്കവെ സൂചിപ്പിച്ചു.
Post Your Comments