GeneralLatest NewsMollywoodNEWSVideos

ആത്മഹത്യാ പ്രവണത കൂടുന്നു ; വിഷാദരോഗത്തെക്കുറിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്

കുട്ടികൾക്ക് വളരാൻ സാഹചര്യമില്ലാത്ത 50 ശതമാനത്തിലേറെ വീടുകൾ കേരളത്തിലുണ്ടാകുമെന്ന് പൂർണിമ

കുട്ടികൾക്കിടയിൽ ഡിപ്രെഷനെക്കുറിച്ച് സംസാരിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്. കേരളത്തിൽ ഡിപ്രെഷനും ആത്മഹത്യാ പ്രവണതയും കൂടിവരുന്ന സാഹചര്യത്തിൽ നടി പൂർണ്ണിമ ഇന്ദ്രജിത്ത് സംസാരിക്കുന്ന അവബോധ വീഡിയോയാണിത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ അവബോധ കാമ്പെയ്ൻ.

ആകെ ഡാർക്ക് അടിച്ചിരിക്കുകയാ. ഒറ്റയ്ക്കിരിക്കാൻ തോന്നും, ഒന്നിനോടും ഒരു താൽപ്പര്യവുമില്ല, എന്തിനോടും വെറുപ്പും വിദ്വേഷവും, ചെറിയ ഒരു ശബ്ദം പോലും കേൾക്കാൻ പറ്റില്ല. വേണ്ടാത്ത ചിന്തകൾ, കുറ്റബോധം, ദേഷ്യം, തളർച്ച, വെറുതെ കിടക്കാൻ തോന്നുന്നു, ഉറക്കമില്ല, വിശപ്പില്ല, ആകെ മടുത്തു, എന്തിനാ ഇങ്ങനെ ജീവിക്കുന്നത്?

എന്ന് തുടങ്ങിയ ചിന്തകൾ നിങ്ങളിൽ അലട്ടുന്നുണ്ടെങ്കിൽ, ഇതിനെ വിളിക്കുന്ന പേരാണ് ഡിപ്രെഷൻ അഥവാ വിഷാദം. മക്കളെ വളർത്തുന്ന മാതാപിതാക്കൾ ഇതുവല്ലതും അറിയുന്നുണ്ടോ? മനസ്സിലാക്കുന്നുണ്ടോ? പൂർണിമ ചോദിക്കുന്നു.

കുട്ടികൾക്ക് വളരാൻ സാഹചര്യമില്ലാത്ത 50 ശതമാനത്തിലേറെ വീടുകൾ കേരളത്തിലുണ്ടാകുമെന്നു പൂർണിമ പറയുന്നു.
ഇതിന് മാറ്റം വരുത്താനായി അവരിലെ കലാവാസന ഉണർത്തൽ, യാത്രകൾ, തമാശ, എക്സർസൈസ്, കായികവിനോദത്തോടുള്ള താൽപ്പര്യം എന്നിവ പരിപോഷിക്കാവുന്ന്താണ് . ഈനും പൂർണിമ വിഡിയോയിൽ വ്യക്തമാക്കുന്നു.

https://www.instagram.com/tv/CKWL094JLHX/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button