CinemaGeneralKollywoodLatest NewsMovie GossipsNEWS

മാധവൻ വീണ്ടും ബോളിവുഡിലേക്ക് ; കൂകി ഗുലാതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്നത് സസ്പെൻസ് ത്രില്ലർ

സീറോ ആയിരുന്നു മാധവൻ അവസാനം അഭിനയിച്ച ഹിന്ദി ചിത്രം

രണ്ട് വർഷങ്ങൾക്ക് ശേഷം മാധവൻ വീണ്ടും ബോളിവുഡിലേക്ക്. കുശാലി കുമാർ, അപർശക്തി ഖുറാന, ദർശൻ കുമാർ എന്നിവരെ പ്രധാന അഭിനേതാക്കളാക്കി കൊണ്ട് കൂകി ഗുലാതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും മാധവൻ ഇനി പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ട്. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ടി. സീരീസാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏറെക്കാലം മുൻപ് തന്നെ മാധവനും കുശാലി കുമാറും ഒന്നിക്കുന്ന ദഹി ചിന്നി എന്ന് പേരിട്ട ചിത്രത്തെ പറ്റിയുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ഈ ചിത്രം നടന്നിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാലിപ്പോൾ പുതിയ ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുകയാണ്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

സീറോ ആയിരുന്നു മാധവൻ അവസാനം അഭിനയിച്ച ഹിന്ദിച്ചിത്രം. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിൽ അനുഷ്ക ശർമ്മയും കത്രീന കൈഫുമായിരുന്നു നായികമാരായി എത്തിയത്.അഥിഥി താരമായിട്ടായിരുന്നു ചിത്രത്തിൽ മാധവൻ പ്രത്യക്ഷപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button