തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണം തന്നെയാണെന്ന് സിബിഐ. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ സമർപ്പിക്കും. കേസിൽ അന്വേഷണം പൂർത്തിയായതായും സിബിഐ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ബാലഭാസ്കറിന്റെ കുടുംബത്തെയും മാനേജര്‍മാരായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്ബി എന്നിവരെ ചോദ്യംചെയ്യുകയും ചെയ്തു. ഇവരെ രണ്ടുപേരെ കൂടാതെ കലാഭവന്‍ സോബി, ഡ്രൈവര്‍ അര്ജുന് എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കി.
എന്നാല്‍ നുണപരിശോധനയില്‍ കലാഭവന്‍ സോബിയുടെയും അര്‍ജുന്റെയും വാദങ്ങള്‍ തെളിയിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments