കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് ജയസൂര്യയുടെ ‘വെള്ളം’. ചിത്രം ശ്രദ്ധിക്കപ്പെട്ടതുപോലെ തന്നെ അതിലെ ഹൃദയസ്പര്‍ശിയായ ഗാനവും ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.ബിജിബാൽ ഈണം നൽകി ഷഹബാസ് അമൻ പാടിയ “ആകാശമായവളേ, അകലെ പറന്നവളേ, ചിറകായിരുന്നല്ലോ നീ…. അറിയാതെ പോയന്നു ഞാൻ….” എന്നു തുടങ്ങുന്ന ഗാനമാണ് സംഗീതപ്രേമികളുടെ ഇഷ്ടം കവർന്നിരിക്കുന്നത്. ആ പാട്ടിനെ കുറിച്ച് ഷഹബാസ് അമൻ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ഇത് പാടുമ്പോൾ ബിജി തന്നെയാണ് ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി! ചില നേരത്തെ ഉത്തരം കൊടുക്കാൻ കഴിയാത്ത അവന്റെ നോട്ടങ്ങൾ കൊണ്ടാണ് ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്! അത്കൊണ്ട് ഞങ്ങളുടെ തെളിഞ്ഞ ആകാശമേ… ശാന്തീ, ഇത് നിനക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാനാണ്,” പാട്ടു പങ്കുവച്ച് കൊണ്ട് ഷഹബാസ് അമൻ കുറിച്ചു.
നാലു വർഷങ്ങൾക്കു മുൻപ് ഒരു ആഗസ്റ്റ് മാസത്തിലാണ് സംഗീത സംവിധായകന് ബിജി ബാലിന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയും നൃത്താദ്ധ്യാപികയും ഗായികയുമായ ശാന്തി വിട പറയുന്നത്. അകാലത്തിൽ പിരിഞ്ഞുപോയ ശാന്തിയുടെ ഓർമകളിൽ ജീവിക്കുകയാണ് ബിജി ബാൽ ഇന്നും.
Post Your Comments