GeneralLatest NewsMollywoodNEWSTV ShowsVideos

യൂട്യൂബ് ചാനലിൽ വീണ്ടും സജീവമായി നടി ശരണ്യ ശശിധരൻ ; വീഡിയോ പങ്കുവെച്ച് താരം

അമ്മയ്‌ക്കൊപ്പം പുതിയ പാചക വീഡിയോയുമായി എത്തിയിരിക്കുകയാണ് ശരണ്യ

ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് ശരണ്യ ശശിധരൻ. ബ്രെയിൻ ട്യൂമർ ബാധിച്ച് ശസ്ത്രക്രിയകൾക്ക്‌ വിധേയായ ശരണ്യയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. നടി സീമ ജി. നായരും ജീവകാരുണ്യ പ്രവർത്തകരുടെയും സഹായത്തോടെ ജീവിതം തിരിച്ചു പിടിച്ച ശരണ്യ ഇപ്പോൾ സോഷ്യൽ മീഡിയകളിലും മറ്റുമായി സജീവമാകുകയാണ്.

വളരെയടുത്താണ് ശരണ്യ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പം പുതിയ പാചക വീഡിയോയുമായി എത്തിയിരിക്കുകയാണ് ശരണ്യ. വീട്ടിൽ തന്നെയുണ്ടാക്കുന്ന മോഡേൺ ചിക്കൻ കറിയും മുടിവളരാനുള്ള എണ്ണയും ഉണ്ടാക്കുന്ന വീഡിയോകൾ ശരണ്യ തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം താരത്തിന്റെ വീഡിയോ കണ്ടിരിക്കുന്നത്. വൈകാതെ അഭിനയരംഗത്തേക്കും കടന്നുവരാൻ കഴിയട്ടെ എന്നാണ് ഏവരും ആശംസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button