InterviewsLatest NewsNEWS

“കുസൃതി കാട്ടുമ്പോള്‍ ‘എടാ റാസ്‌കല്‍’ എന്ന വിളിയാണ്”; മുത്തച്ഛൻറ്റെ ഓർമ പങ്കുവച്ച്‌ കൊച്ചുമകൻ

മലയാളത്തിന്റ്റെ നടനവിസ്മയം തിലകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അദ്ദേഹത്തിന്റ്റെ കൊച്ചുമകന്‍ അഭിമന്യു ഷമ്മി തിലകന്‍ രംഗത്ത്. ആദ്യത്തെ കൊച്ചു മകനായതിനാല്‍ അച്ഛച്ചന് പ്രിയം തന്നോടായിരുന്നുവെന്നും അച്ഛച്ഛന്റ്റെ പേര് കേശവന്‍ എന്നായതിനാല്‍ കേശു എന്നാണ് തന്നെ വീട്ടില്‍ വിളിക്കുന്നതെന്നും അഭിമന്യു പറഞ്ഞു.

Read Also: പല ഘട്ടങ്ങളും ഞാന്‍ തരണം ചെയ്തിട്ടുണ്ട് ; വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് പ്രിയങ്ക

“കുട്ടിക്കാലത്ത് അച്ഛച്ചന്റ്റെ ഫ്ളാറ്റിലിരുന്ന് എന്തെങ്കിലും കുസൃതി കാണിക്കുമ്പോള്‍ ‘എടാ റാസ്‌കല്‍’ എന്ന് അദ്ദേഹം വിളിക്കുമായിരുന്നു”. സിനിമയിലൊക്കെ കേള്‍ക്കുന്നത് പോലെയുള്ള ശൈലിയില്‍ ആയിരുന്നു ആ വിളിയെന്നും അഭിമന്യു വനിത ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ പങ്കുവച്ചു.

Read Also:ആത്മഹത്യാ പ്രവണത കൂടുന്നു ; വിഷാദരോഗത്തെക്കുറിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്

അച്ഛച്ചന്റ്റെ കഥാപാത്രങ്ങളില്‍ തനിക്കേറ്റവും പ്രിയപ്പെട്ടത് കിലുക്കം സിനിമയിലെയാണെന്ന് അഭിമന്യു പറയുന്നു . പിന്നെ ഉസ്താദ് ഹോട്ടല്‍, മൂക്കില്ല രാജ്യത്ത്, ഗോഡ് ഫാദര്‍ എന്നീ സിനിമകളിലെയും കഥാപാത്രങ്ങളെയും അഭിമന്യുവിന് ഇഷ്ട്ടമാണ്. അതേസമയം, സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അച്ഛന് സമ്മതമാണെന്നും അമ്മയ്ക്ക് പേടിയാണെന്നും അഭിമന്യു വ്യക്തമാക്കി.

Read Also: ആരാധകരെ നിരാശയിലാഴ്ത്തി മരക്കാർ റിലീസ് ; മാര്‍ച്ച് 26ന് മരക്കാറെത്തില്ല 

“സ്വന്തമായൊരു ജോലിയൊക്കെ കണ്ടെത്തി ജീവിതം സുരക്ഷിതമാക്കിയതിന് ശേഷം സിനിമയില്‍ ശ്രമിച്ചാല്‍ മതിയെന്നാണ് അമ്മയുടെഅഭിപ്രായം. അച്ഛന്‍ നേരെ തിരിച്ചാണ്. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അഭിനയിക്ക്” ; അഭിമന്യുവിൻറ്റെ വാക്കുകൾ . അഭിമന്യുവിന്റ്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ഷമ്മി തിലകന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button