GeneralLatest NewsMollywoodMovie GossipsNEWSSongsSpecial

ഇത് അങ്ങേയറ്റം അവഹേളനമാണ്, ആര്യ ദയാലിനെ പോലെയുള്ളവർ ഇനിയും കടന്നുവരട്ടെ ; പിന്തുണയുമായി രേവതി സമ്പത്ത്

ഒരാളുടെ കഴിവിനെ കീറിമുറിക്കുന്നത് അങ്ങേയറ്റം അവഹേളനമാണ്, രേവതി സമ്പത്ത്

അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ ഗായിക ആര്യ ദയാലിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. വേറിട്ട ആലാപന ശൈലിയിലൂടെ അവതരിപ്പിച്ച ആര്യയുടെ ഒരു ഗാനാലാപനത്തിൻ്റെ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചതോടെയാണ് അരയ്ക്ക് എതിരെ സൈബർ ആക്രമണം ശക്തമായത്. ഇപ്പോഴിതാ ആര്യയെ വിമർശിക്കുന്നവർക്ക് മറുപടിയുമായും ആര്യയ്ക്ക് പിന്തുണയുമായും നടി രേവതി സമ്പത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് രേവതി തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്.

രേവതി സമ്പത്തിൻ്റെ ഫേസ്ബുക്ക് കുറുപ്പ്

‘കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആര്യ ദയാൽ എന്ന ഗായികയ്ക്ക് നേരെ ഉയരുന്ന അസഹിഷ്ണുത അടിസ്ഥാനരഹിതവും അരോചകവുമാണ്. ഈ സംഗീതം എന്നു പറയുന്നത്,അല്ലെങ്കിൽ ഒരാൾ പാടുന്നു എന്ന് പറയുന്നതിൽ എന്തിനാണ് ഈ കൂട്ടർ അർത്ഥശൂന്യമായ വേലിക്കെട്ടുകൾ തീർത്തു വെയ്ക്കുന്നത്. അന്തമില്ലാതെ ഒഴുകി കിടക്കുന്ന ഒന്നാണ് സംഗീതം. സംഗീതത്തിന് ഒരു ഭാഷയല്ല ഉള്ളത്. പലതരം ഭാഷകൾ ഉണ്ട്, പലതരം ഭാവങ്ങളുണ്ട്. ഓരോ മനുഷ്യരുടെ സംഗീതവും വൈവിധ്യങ്ങളാണ്. എന്നാൽ എക്കാലവും ആരൊന്ന് ചുമ്മാ മൂളിയാൽ പോലും യേശുദാസോ, ജയചന്ദ്രനോ, ജാനകിയോ ആയിരിക്കണം അല്ലെങ്കിൽ പാടാൻ പാടില്ല എന്നാണ് വെപ്പ്.ഇതൊരുമാതിരി സിനിമയിൽ മമ്മൂട്ടി ആണോ മോഹൻലാൽ ആണോ എന്ന ക്ലീഷേ ചോദ്യത്തിന് ഒപ്പം നിൽക്കുന്നതാണ്.
കാലം ഒത്തിരി മുന്നോട്ടാണ്.

എത്ര പുതിയ ഗായകരാണ് സോഷ്യൽ മീഡിയ വഴിയും അല്ലാത്ത മീഡിയം വഴിയുമൊക്കെ പാട്ടിന്റെ പലതരം മുഖങ്ങൾ തുറന്ന് കാട്ടിതന്നത്. എത്രമാത്രം ആൾക്കാരെയാണ് അത് സ്വാധീനിക്കുന്നത്. അദൃശ്യമായി ഇരിക്കുന്ന ആളുകൾക്കു പോലും ഇവരുടെ സൃഷ്ടികൾ കേൾക്കുമ്പോൾ ആശ്വാസവും ശക്തിയും മുന്നോട്ട് ഒരു പടിയെടുത്ത് വയ്ക്കാനുള്ള ഉത്തേജനവും അങ്ങനെ പല കാര്യങ്ങളും ചിന്തയ്ക്ക് അതീതമായി നടക്കുന്നുണ്ട്. അല്ലെങ്കിൽ തന്നെ ഒരാളുടെ കഴിവിനെ കീറിമുറിക്കുന്നത് അങ്ങേയറ്റം അവഹേളനമാണ്.

അഭിപ്രായങ്ങളും വിമർശനങ്ങളും ആരോഗ്യപരമായി ആയിരിക്കണം അല്ലാതെ താരതമ്യപ്പെടുത്തൽ അയി മാറുന്നത് വളരെ മോശപ്പെട്ടൊന്നാണ്. പിന്നെ കുറെ ശുദ്ധസംഗീതം ടീംസ് ഇറങ്ങിയിട്ടുണ്ട്, അങ്ങനെ ഒരു സംഗീതം ഇവിടില്ല. ബ്രാഹ്മണിക്കൽ ചിന്ത മാത്രമാണത്. സംഗീതം ഈ ഭൂമി മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. ശുദ്ധവും അശുദ്ധം എന്ന വേർതിരിവ് സംഗീതത്തിനില്ല.

ഇല്ലാത്തതിൽ വിഭജനം കൊണ്ടുവരുന്നതിലാണല്ലോ എക്കാലവും ഇവറ്റകൾക്ക് താല്പര്യം.മരങ്ങളുടെ ചില്ലകൾ തമ്മിൽ ഉരസിയാൽ അതിൽ പോലും സംഗീതം ഉണ്ട്, ഇങ്ങനത്തെ ഹീനവിമർശനങ്ങൾ എഴുന്നള്ളിക്കുന്നവരുടെ തലയിൽ ഒരു കൊട്ടുവെച്ച് തന്നാൽ അതിലും സംഗീതം ഉണ്ട്. ഭൂമി മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒന്നിനെ എന്തിനാണ് മനുഷ്യന്മാരെ ഇങ്ങനെ ചുരുക്കാൻ നോക്കുന്നത്. എല്ലാതരം പാട്ടുകളും,ഗായകർക്കുമുള്ള ഇടം തന്നെയാണ് ഇവിടം. ആര്യ ദയാലിനും,അതുപോലെ ആര്യക്കെതിരെ ഇതൊക്കെ എഴുന്നള്ളിക്കുന്നവർക്കും പാടാനുള്ളൊരിടം തന്നെയാണിത്. ആര്യ ദയാലുമാർ മുന്നോട്ട് ഒത്തിരി വരട്ടെ. വൈവിധ്യങ്ങൾ പൂവണിയട്ടെ.’

shortlink

Related Articles

Post Your Comments


Back to top button