CinemaLatest NewsMollywoodNEWS

വിവാദങ്ങൾക്കൊടുവിൽ വിപ്ലവം സൃഷ്ടിക്കാന്‍ ഫൈസാ സൂഫിയായി പാർവതി എത്തുന്നു

പാര്‍വതി തിരുവോത്തിനെ കേന്ദ്രകഥാപാത്രമാക്കികൊണ്ട് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന “വര്‍ത്തമാന”ത്തിന്റ്റെ ടീസര്‍ പുറത്ത്. ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ സ്വാതന്ത്ര്യ സമരസേനാനിയായ മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി എത്തിയ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ഈ ചിത്രത്തിന്റ്റെ പ്രമേയം.

Read Also:“അന്വേഷിപ്പിൻ കണ്ടെത്തും”; ടൊവിനോ ചിത്രം അണിയറയിൽ  സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളാണ് “വർത്തമാനം” ചർച്ച ചെയ്യുന്ന പ്രധാന വിഷയം. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍ ടൊവിനോ തോമസിന്റ്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19ന് ചിത്രം തിയേറ്റിലെത്തും. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് വര്‍ത്തമാനം റിലീസിന് ഒരുങ്ങുന്നത്.

Read Also: സ്റ്റൈലിഷ് ലുക്കിൽ പാരീസ് ലക്ഷ്‌മി ; വൈറലായി ചിത്രങ്ങൾ ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് വര്‍ത്തമാത്തിന്റ്റെ പ്രമേയം എന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നത്. തുടര്‍ന്നുണ്ടായ വിവാദങ്ങൾക്കു ശേഷം മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറിയ മാറ്റങ്ങളോടെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത്. ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് വര്‍ത്തമാനം ചിത്രീകരിച്ചത്.

Read Also: വൃദ്ധനായി ബിജു മേനോൻ; ആര്‍ക്കറിയാമിൽ പാർവതിയും ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടിയും “വർത്തമാന”ത്തിനുണ്ട്. ആര്യാടന്‍ ഷൗക്കത്ത് ആണ് ചിത്രത്തിന്റ്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്ടറ്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. അഴകപ്പന്‍ ഛായാഗ്രഹണവും റഫീക് അഹമ്മദും വിശാല്‍ ജോണ്‍സണും ഗാനരചനയും നിര്‍വ്വഹിക്കുന്നു. ബിജിപാല്‍ ആണ് പശ്ചാത്തല സംഗീതം.

shortlink

Related Articles

Post Your Comments


Back to top button