
ലോകമെമ്പാടും ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ബിജിഎം ഉപയോഗിച്ച് മോട്ടിവേഷണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ടൊവിനോ തോമസ് നായകനായി എത്തിയ കല്‍ക്കി എന്ന സിനിമയിലെ ബിജിഎം ആണ് ഉസൈന്‍ ബോള്‍ട്ട് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.
ജീവിതം ഒരു യാത്രയാണ്, നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക എന്ന കുറിപ്പും താരം വീഡിയോയ്ക്കൊപ്പം കുറിച്ചു. ഒരു മത്സരത്തില്‍ പരാജയപ്പെട്ട ഉസൈന്‍ ബോള്‍ട്ടിന്റെ വീഡിയോയും പിന്നീട് ലോക റെക്കോര്‍ഡ് കരസ്ഥമാക്കുന്ന വീഡിയോയും ചേര്‍ത്ത് വച്ചാണ് ബിജിഎം ഉപയോഗിച്ചിരിക്കുന്നത്.
Post Your Comments