Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
adipoli dialoguesLatest NewsNEWS

“എൻറ്റെ വീട്ടിലും ഇതേ അവസ്ഥ ആണ”; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ സ്വന്തം അനുഭവത്തിലൂടെ വിലയിരുത്തി സാബുമോന്‍

സുരാജ് വെഞ്ഞാറമ്മൂടും നിമഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ മലയാള ചലച്ചിത്ര രംഗത്ത് മറ്റൊരു ചരിത്രമെഴുതികൊണ്ട് രണ്ടാം വാരത്തിലേയ്ക്ക് മുന്നേറുകയാണ്. ചിത്രത്തെ കുറിച്ചുള്ള റിവ്യു പോസ്റ്റുകളും അനാലിസിസ് പോസ്റ്റുകളുമാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഇതിനിടയിൽ സിനിമ കണ്ടതിനുശേഷം നടനും അവതാരകനുമായ സാബുമോന്‍ തന്റ്റെ ഫേസ്ബുക്പേജിലൂടെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. താരത്തിന്റ്റെ വാക്കുകളിങ്ങനെ: ”ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമ കണ്ടു, എന്റ്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനും എതിര്‍ഭാഗത്ത് സ്‌നേഹ ഭാസ്‌ക്കരന്‍ എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ.

https://www.facebook.com/SABUMON.A/posts/10164914631560717

Read Also: സ്ത്രീവിരുദ്ധ പരാമർശം ; അമിതാഭ് ബച്ചനെതിരെ സൈബർ ആക്രമണം “തൊണ്ടിമുതലും ദൃക്‌സാക്ഷിയും” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിച്ചെത്തിയ ചിത്രമാണ് “ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍”. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button