കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റ്റെ പുതിയ ചിത്രം “സലാറി”ൽ പ്രഭാസിനൊപ്പം തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. പാന്‍-ഇന്ത്യന്‍ ഫിലിംസിന്റ്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഡിസംബറിൽ പുറത്തിറങ്ങിയിരുന്നു.
Read Also: തോറ്റവനെ ജയിക്കാൻ പഠിപ്പിക്കുന്ന സിനിമ: ‘വെള്ളം’ നിരൂപണം ഇപ്പോൾ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സലാറിലെ വില്ലനായാകും വിജയ് സേതുപതി എത്തുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രശാന്ത് നീല്‍ താരത്തെ സമീപിച്ചെന്നാണ് വിവരങ്ങള്‍. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മാസ്റ്ററിലും വിജയ് സേതുപതി വില്ലാനായി എത്തിയിരുന്നു. താരത്തിന്റ്റെ മിന്നും പ്രകടനം കണ്ട പ്രശാന്ത് നീല്‍ അടുത്ത ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ വിജയ് സേതുപതിയില്‍ നിന്നും ചിത്രത്തെ സംബന്ധിച്ച വിശദീകരണങ്ങളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.
വില്ലന്‍ വേഷത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ സലാറിന്റ്റെ പൂജ ഹൈദരാബാദില്‍ വച്ച് നടന്നിരുന്നു. കെ.ജി.എഫ് സൂപ്പര്‍ താരം യാഷും പൂജാ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. കെ.ജി.എഫ് നിര്‍മ്മിച്ച ഹോംബാലെ ഫിലിംസ് തന്നെയാണ് സലാറിൻറ്റെയും നിർമ്മാണ ചുമതല വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുക.
Post Your Comments