മറ്റെന്തു മറന്നാലും പുറത്തിറങ്ങുമ്പോൾ മാസ്ക്കെടുക്കാൻ നാം മറക്കില്ല. കൊവിഡ് നമുക്ക് സമ്മാനിച്ച പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ് സ്ഥിരമായ മാസ്ക് ധാരണം. മാസ്ക് ധരിക്കുന്നത് നിയമം മൂലം കർശനമാക്കിയിട്ടുമുണ്ട്. എന്നാൽ പലരും മാസ്ക് ധരിക്കുന്നത് ശരിയായ രീതിയിലല്ലെന്നാണ് മാസ്റ്റേഴ്സ് താരം മാളവിക മോഹനൻന്റ്റെ വാദം. കഴുത്തിൽ ധരിക്കും. മറ്റു ചിലരാകട്ടെ മൂക്കിനു താഴെയും. ചിലർക്ക് മാസ്ക് ധരിച്ചാൽ കാഴ്ച തന്നെ മറയും.
Read Also: സ്റ്റൈലിഷ് ലുക്കിൽ പാരീസ് ലക്ഷ്മി ; വൈറലായി ചിത്രങ്ങൾ അത്തരത്തിൽ മാസ്ക് ധരിക്കുന്ന ചില രസകരമായ രീതികളാണ് മാളവിക വീഡിയോയിലൂടെ നമ്മെ പരിചയപ്പെടുത്തുന്നത്. മാസ്ക് താടിയിൽ ധരിക്കുന്നതും കണ്ണിലേക്ക് വെളിച്ചം തട്ടാതിരിക്കാൻ മാസ്ക് വച്ച് കണ്ണു മൂടുന്നതുമെല്ലാം വിഡിയോയിൽ കാണാം. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്ന സന്ദേശമാണ് മാളവിക തന്റ്റെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
Post Your Comments