BollywoodCinemaGeneralLatest NewsMovie GossipsNEWS

കങ്കണയ്ക്ക് ‘ഇറോട്ടോമാനിയ’ ആണെന്ന് അർണബ് ;  വാട്സാപ്പ്  ചാറ്റ് പ്രചരിപ്പിക്കുവാൻ നാണമില്ലേ എന്ന് താരം

ഞാൻ ആരുടേയും സ്വകാര്യ ചാറ്റുകൾ നോക്കാറില്ലെന്ന് കങ്കണ

കങ്കണയെക്കുറിച്ച് മോശം പരാമർശം നടത്തി അര്‍ണാബ് ഗോസാമി. അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാര്‍ശങ്ങള്‍ നടത്തിയത്. ഇപ്പോഴിതാ അർണബിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ.

ഗോസിപ്പുകാര്‍ക്ക് നാണമില്ലേയെന്നും വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും അവര്‍ ട്വിറ്ററിലൂടെ പറഞ്ഞു.

കങ്കണയ്ക്ക് ‘ഇറോട്ടോമാനിയ’ ആണെന്നായിരുന്നു അർണാബ് പറഞ്ഞത്.  കങ്കണ പരിധികടന്നുവെന്നും ഇപ്പോള്‍ അവരെ ആളുകള്‍ക്ക് പേടിയാണെന്നും ഉടനെ തന്നെ കങ്കണ അവസാനിക്കുമെന്നും പറയുന്നു. കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അര്‍ണബ് നടന്‍ ഹൃത്വികുമായി അഭിമുഖം നടത്തിയതിന് പിന്നാലെയുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളിലാണ് പരാമര്‍ശം.

‘ആരുടെയെങ്കിലും സ്വകാര്യ ചാറ്റുകള്‍, കത്തുകള്‍, മെയിലുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ ഇതുവരെ ഞാന്‍ നോക്കിയിട്ടില്ല. ഇത് ധാര്‍മ്മിക മൂല്യങ്ങള്‍, സ്വഭാവം, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. ലിബറലുകള്‍ക്ക് ഇത് മനസിലാകില്ല. ലിബറലുകളും ഗോസിപ്പ് പ്രചാരകരും രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിച്ചു. മറ്റുള്ളവരുടെ ചാറ്റുകളും ഇമെയിലുകളും വായിക്കുന്നത് നിര്‍ത്തുക- കങ്കണ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button