CinemaGeneralKollywoodLatest NewsNEWS

ആരോഗ്യം തൃപ്തികരം ; നടൻ കമൽ ഹാസൻ ആശുപത്രി വിട്ടു

ജനുവരി 19ന് ആണ് താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്

വലതുകാലിലെ അസ്ഥിയിലുണ്ടായ അണുബാധയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നടൻ കമല്‍ ഹാസന്‍ ആശുപത്രിവിട്ടു. ജനുവരി 19ന് ആണ് താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വെള്ളിയാഴ്ച ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ കമല്‍ ഒരാഴ്ചയോളം വീട്ടില്‍ വിശ്രമത്തില്‍ തുടരും. വിശ്രമശേഷം അദ്ദേഹം സിനിമയിലും രാഷ്ട്രീയത്തിലും സജീവമാകുമെന്നാണ് വിവരം.

കഴിഞ്ഞദിവസം കമല്‍ ഹാസന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും അറിയിച്ചിരുന്നു. 2016ല്‍ വീട്ടില്‍ വീണതിനെ തുടര്‍ന്ന് താരത്തിന് കാലിന് പരിക്ക് പറ്റിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ശസ്ത്രക്രീയ നടത്തിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സിച്ച ശ്രീരാമചന്ദ്ര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് നദിയറിയിച്ചു കമൽഹാസൻ ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button