GeneralLatest NewsMollywoodNEWSVideos

60 പേർ ചേർന്ന് 500 മണിക്കൂർ കൊണ്ട് നിർമ്മിച്ചത് ; എലീനയുടെ വിവാഹനിശ്ചയ വസ്ത്രത്തിന് പിന്നിൽ !

 ജനുവരി 20ന് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവെച്ചായിരുന്നു എലീനയുടെ വിവാഹനിശ്ചയം

ടെലിവിഷൻ അവതാരകയായും നടിയായും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് എലീന. കഴിഞ്ഞ ദിവസമായിരുന്നു എലീനയുടെ വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എലീന ധരിച്ച വസ്ത്രമാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഗോൾഡൻ നിറത്തിലുള്ള ക്രോപ് ടോപ്പും സ്കർട്ടും ആയിരുന്നു എലീനയുടെ വേഷം.

എന്നാൽ കാഴ്ച്ചയിൽ വളരെ സിംപിൾ ആയി തോന്നുന്ന വസ്ത്രത്തിനു പിന്നിൽ നിരവധി ആളുകളുടെ പ്രയത്നവും സമയവും എടുത്തിട്ടുണ്ട്. എലീനയുടെ പഴ്സനൽ സ്റ്റൈലിസ്റ്റ് നിതിൻ സുരേഷും ഡിസൈനർ സമീറ ഷൈജു (തനൂസ് ബുട്ടീക് കൊല്ലം) ചേർന്നാണ് ഈ സിഗ്നേച്ചർ വസ്ത്രം ഒരുക്കിയത്. ഇന്തോ–വെസ്റ്റേൺ തീമിൽ സംഘടിപ്പിച്ച ചടങ്ങിൽ ഈ ഗോൾഡൻ ഡ്രസ്സിൽ എലീന തിളങ്ങി.30 മീറ്റർ ട്യൂൾ നെറ്റ് ആണ് ഔട്ട്ഫിറ്റ് തയാറാക്കാൻ ഉപയോഗിച്ചത്. 30 മീറ്റർ തുണി ഉപയോഗിച്ചാണ് സ്കർട്ടിന്റെ ഫ്രിൽസ് ഒരുക്കിയത്. ലൈനിങ്ങിന് സിൽക്കാണ് ഉപയോഗിച്ചത്. 60 തൊഴിലാളികൾ ചേർന്ന് 500 മണിക്കൂര്‍കൊണ്ടാണ് അതിമനോഹരമായ ഈ ഔട്ട്ഫിറ്റ് ഒരുക്കിയതെന്ന് സ്റ്റൈലിസ്റ്റ് നിതിൻ പറഞ്ഞു.

ജനുവരി 20ന് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവെച്ചായിരുന്നു വിവാഹനിശ്ചയം. കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത് പി നായരായിരുന്നു വരൻ.ഒരുപാട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നത്.

https://www.instagram.com/p/CKRG5Z8gzCw/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button