CinemaGeneralMollywoodNEWS

ആ സെറ്റിൽ തിലകൻ ചേട്ടൻ ഇരുന്നു മദ്യപിക്കുന്നത് കണ്ടു, ഞാൻ ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി ഇതാണ്

ഒരു സിനിമാ ലൊക്കേഷനിൽ തിലകൻ ചേട്ടൻ ഇരുന്നു മദ്യപിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു

തിലകൻ എന്ന മഹാ നടനുമൊത്തുള്ള അഭിനയ നിമിഷങ്ങളുടെ വേറിട്ട അനുഭവം പറഞ്ഞു നടി കവിയൂർ പൊന്നമ്മ. തിലകൻ തന്നോട് കലഹിച്ചത് സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ‘ജാതകം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നുവെന്നും തിലകൻ എന്ന നടനുമായുള്ള പ്രശ്നം കാരണം ആ സിനിമയുടെ ലൊക്കേഷനിൽ നിന്ന് ഇറങ്ങിപ്പോയെന്നും കവിയൂർ പൊന്നമ്മ ഒരു ചാനൽ അഭിമുഖത്തിൽ സംസാരിക്കവേ വ്യക്തമാക്കുന്നു. അന്ന് ഷമ്മി തിലകൻ പറഞ്ഞിട്ടാണ് താൻ ആ സെറ്റിൽ വഴക്ക് മറന്നു വീണ്ടും അഭിനയിക്കാൻ വന്നതെന്നും കവിയൂർ പൊന്നമ്മ ഓർത്തെടുക്കുന്നു

“തിലകൻ ചേട്ടൻ എന്നോടും കലഹിച്ചിട്ടുണ്ട്. ജാതകം സിനിമയുടെ സെറ്റിൽ തിലകൻ ചേട്ടനുമായുള്ള പ്രശ്നത്തെ തുടർന്ന് ഞാൻ ഇറങ്ങിപ്പോയി. പിന്നെ ഞങ്ങൾ ഒരുപാടു നാൾ മിണ്ടിയില്ല ഷമ്മിയാണ് അന്ന് കാര്യങ്ങൾ ഒത്തു തീർപ്പാക്കി എന്നെ അനുനയിപ്പിച്ച് വീണ്ടും അഭിനയിക്കാൻ കൊണ്ട് വന്നത്. അസുഖമൊക്കെയായിരുന്ന സമയത്ത് സത്യൻ അന്തിക്കാടിന്റെ ഒരു സിനിമാ ലൊക്കേഷനിൽ തിലകൻ ചേട്ടൻ ഇരുന്നു മദ്യപിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. “എന്താ ചേട്ടാ ഇതൊന്നും കഴിക്കാൻ പാടില്ല എന്നല്ലേ ഡോക്ടർ പറഞ്ഞതെന്ന് ഞാൻ ചോദിച്ചു.  തിലകൻ ചേട്ടന്റെ മറുപടി ഇതായിരുന്നു. “ഡോക്ടർ പറഞ്ഞിട്ടുണ്ട് രണ്ടു പെഗ്ഗ് കഴിച്ചോളാൻ”, അങ്ങനെയൊക്കെയായിരുന്നു തിലകൻ ചേട്ടൻ. എല്ലാർക്കും അങ്ങനെ അനുസരിപ്പിക്കാൻ കഴിയുന്ന ക്യാരക്ടർ ആയിരുന്നില്ല. ഇടയ്ക്ക് എന്നെ വിളിക്കും “എടോ ഭാര്യേ താൻ എന്തെടുക്കുന്നു”, എന്നൊക്കെ ചോദിക്കും, ചിലപ്പോൾ പെണ്ണിന്റെ ശബ്ദത്തിൽ വിളിച്ചു പറ്റിക്കും അങ്ങനെയൊക്കെ സോഫ്റ്റ് ആയ തിലകൻ ചേട്ടനെയും എനിക്ക് അടുത്തറിയാം”. കവിയൂർ പൊന്നമ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button