അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ 35ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് നടി കങ്കണ റണൗട്ട്. മറ്റെല്ലാ ചിതകളും മാറ്റിവെച്ച് സുശാന്തിന്റെ പിറന്നാൾ ആഘോഷിക്കാം. സുശാന്തിനെ ദ്രോഹിച്ച യാഷ് രാജിനും മഹേഷ് ഭട്ടിനും കരൺ ജോഹറിനും മാപ്പില്ലെന്നും കങ്കണ പറയുന്നു.മഹേഷ് ഭട്ടിന്റെ കുട്ടികൾ നിന്നെ മാനസികമായി ഉപദ്രവിച്ചു. അവരതിൽ ഇപ്പോൾ ദുഃഖിക്കുന്നുണ്ട് കങ്കണ കുറിക്കുന്നു.
കങ്കണയുടെ വാക്കുകൾ:
പ്രിയപ്പെട്ട സുശാന്ത്, സിനിമ മാഫിയ നിന്നെ ഒഴിവാക്കുകയും പരിഹസിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ പല തവണ സഹായത്തിനായി അഭ്യർത്ഥിച്ചു. നീ സങ്കടപ്പെട്ടിരുന്ന സമയങ്ങളിൽ കൂടെ ഇല്ലാതിരുന്നതിൽ ഞാൻ ഖേഃദിക്കുന്നു. സിനിമ മാഫിയെ നേരിടാനുള്ള മനക്കരുത്ത് നിനക്ക് ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. ആ വിചാരത്തെയോർത്ത് എനിക്ക് ദുഃഖമുണ്ട്.മരിക്കുന്നതിനു മുമ്പ് സുശാന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ച കാര്യങ്ങൾ മറക്കരുത്. സിനിമ മാഫിയ തന്നെ വേട്ടയാടുന്നുണ്ടെന്നും ഇൻഡസ്ട്രിയിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവൻ എഴുതി. നെപോട്ടിസം ശക്തമാണെന്ന് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തി. സുശാന്തിന്റെ സൂപ്പർഹിറ്റ് സിനിമകൾ പരാജയമാണെന്നും ചിലർ വിധിയെഴുതി.
മറ്റെല്ലാ ചിതകളും മാറ്റിവെച്ച് സുശാന്തിന്റെ പിറന്നാൾ ആഘോഷിക്കാം, മറ്റുള്ളവർ നിങ്ങൾ നല്ലവരാണ് എന്നൊക്കെ പറയും അതൊന്നും ശ്രദ്ധിക്കരുത്. നിങ്ങളെക്കാൾ മറ്റുള്ളവരെ വിശ്വസിക്കരുത്. മയക്കു മരുന്ന് ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നവരെ ഉപേക്ഷിക്കുക. വൈകാരികമായും, സാമ്പത്തികമായും നിങ്ങളെ തളർത്തുന്നവരെ മാറ്റി നിർത്തുക.
യാഷ് രാജ് ഫിലിംസ് നിന്നെ ഒഴിവാക്കുവാൻ ശ്രമിച്ചു. കരൺ ജോഹർ നിനക്ക് വലിയ സ്വപ്‌നങ്ങൾ വാഗ്ദാനം ചെയ്തു. അതേ സമയം നിന്റെ സിനിമകളുടെ റിലീസ് തടഞ്ഞു. നീയൊരു മോശം നടനാണെന്ന് ലോകത്തോട് അയാൾ വിളിച്ച് പറഞ്ഞു. മഹേഷ് ഭട്ടിന്റെ കുട്ടികൾ നിന്നെ മാനസികമായി ഉപദ്രവിച്ചു. അവരതിൽ ഇപ്പോൾ ദുഃഖിക്കുന്നു.’–കങ്കണ പറയുന്നു.
Post Your Comments