ദേശീയ അവാർഡ് ലഭിച്ച ശേഷം സലിം കുമാർ മുൻപ് ചെയ്തിരുന്ന പോലെയുള്ള കോമഡി സിനിമകളിൽ നിന്ന് മാറി നിന്നുവെന്നും അവാർഡിന്റെ തിളക്കം സലിം കുമാർ എന്ന നടനെ വന്ന വഴി മറക്കാൻ പഠിപ്പിച്ചുവെന്നും അന്ന് പൊതുവെ ഒരു വിമർശനം ഉയർന്നിരുന്നു. പക്ഷെ അവാർഡ് ലഭിച്ച ശേഷം അങ്ങനെയൊരു മാറ്റം സംഭവിച്ചതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് സലിം കുമാർ.
“ഒരു സമയത്ത് സിനിമയിൽ എന്റെ അഭാവം വലിയ രീതിയിൽ ഉണ്ടായിരുന്നു. ആ സമയത്ത് ചെയ്തിരുന്ന ന്യൂജനറേഷൻ സിനിമകളിൽ എന്റെ ആവശ്യം ഇല്ലായിരുന്നു. ചില സിനിമകൾ മുന്നിൽ വന്നിരുന്നു. അതിലെ തമാശ കേട്ടാൽ കരച്ചിൽ വരുകയും, സീരിയസ് രംഗം കേട്ടാൽ ചിരിക്കുകയും ചെയ്യുന്ന അവസ്ഥയുള്ളത് കൊണ്ടാണ് അതൊക്കെ ഒഴിവാക്കിയത്. പിന്നെ ഞാൻ ആ സമയത്ത് ഒരു തമിഴ് സിനിമയും ഒരു ഒറിയൻ സിനിമയും ചെയ്തു . ആ രണ്ടു സിനിമകളും കൂടി എന്റെ ഒന്നര വർഷമാണ് നഷ്ടപെപ്പടുത്തിയത്. അതും ഞാൻ സിനിമയിൽ സജീവമാകാതിരുന്നതി നുള്ള ഒരു പ്രധാന കാരണമായി. അല്ലാതെ ഞാൻ ഒരു കാലത്തും സെലക്ടീവ് ആയിട്ടില്ല. ഞാൻ സിനിമയിൽ നിന്ന് മാറി നിന്നതല്ല, നല്ല സിനിമകൾക്ക് വേണ്ടി വെയിറ്റ് ചെയ്തതാണ്, ലാൽ ജോസിന്റെ ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയൊക്കെ എനിക്ക് വലിയ ആശ്വാസമായിരുന്നു”. ഒരു പ്രമുഖ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സലിം കുമാർ പറയുന്നു.
Post Your Comments