CinemaGeneralMollywoodNEWS

പന്ത്രണ്ടു കോടിയുടെ മോഹൻലാൽ സിനിമയ്ക്ക് സംഭവിച്ചത് : സംവിധായകൻ പറയുന്നു

. ഒരു പതിനഞ്ച് ദിവസം ദുബായിലും ഒരു ഇരുപത്തിയഞ്ച് ദിവസം മലേഷ്യയിലും ഒരു പതിനാറ് ദിവസം ബാങ്കോങ്കിലും

മോഹൻലാലിൻറെ സിനിമകളിലെ പരാജയങ്ങളുടെ ലിസ്റ്റ് എടുക്കുമ്പോൾ അതിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് കാസനോവ. അന്ന് വരെ മലയാള സിനിമ കണ്ടതിൽ ഏറ്റവും ചെലവേറിയ സിനിമ എന്ന രീതിയിൽ പ്രദർശനത്തിനെത്തിയ കാസനോവയുടെ ബോക്സ് ഓഫീസ് തകർച്ച മോളിവുഡ് സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു രുന്നു. ‘കാസനോവ’ എന്ന സിനിമയ്ക്ക് അന്ന് എന്ത് കൊണ്ട് ഇത്രയുമധികം ചെലവ്  സംഭവിച്ചു എന്നതിന് വ്യക്തമായ മറുപടി നൽകുകയാണ് സംവിധായൻ റോഷൻ ആൻഡ്രൂസ്. ഒരു ടെലിവിഷൻ മാധ്യത്തിനു നൽകിയ അഭിമുഖത്തിലാണ് തന്റെ ഏറ്റവും വലിയ പരാജയ ചിത്രത്തിന്റെ അണിയറയിലെ അറിയാക്കഥകൾ റോഷൻ ആൻഡ്രൂസ് പങ്കുവച്ചത്.

“കാസനോവ എന്ന സിനിമനയുടെ ചെലവ് പന്ത്രണ്ട് കോടി രൂപയാണ്. പന്ത്രണ്ട്  കോടി  ചെലവ് വരാൻ അതിന്റെതായ കാരണങ്ങളുമുണ്ട്. ഞങ്ങൾ ആ സിനിമ പ്ലാൻ ചെയ്തു വച്ചത് എഴുപത്തിയഞ്ച് ദിവസത്തേക്ക് ഷൂട്ടിങ് ആണ്. ഒരു പതിനഞ്ച് ദിവസം ദുബായിലും ഒരു ഇരുപത്തിയഞ്ച് ദിവസം മലേഷ്യയിലും ഒരു പതിനാറ് ദിവസം ബാങ്കോങ്കിലും. എന്ന് പറയുന്ന ഒരു പക്കാ പ്ളാനിങിൽ ആണ് സിനിമ തുടങ്ങുന്നത്. ഷൂട്ടിങ്ങിന്റെ തലേ ദിവസം നിർമ്മാതാവ് എന്നോട് പറയുകയാണ്, “ദുബായിൽ മാത്രം ഷൂട്ട് ചെയ്താൽ മതി. നിങ്ങൾ വേറെ എവിടെയും ഷൂട്ട് ചെയ്യണ്ട”. ദുബായ് ആണെങ്കിൽ എനിക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടെന്നു പറയുമ്പോൾ ബാക്കിയുള്ള ദിവസങ്ങളുടെ ലൊക്കേഷൻ ഞാൻ കണ്ടിട്ടില്ല. കാണാതെ ഒന്നും ചെയ്യാനുള്ള കഴിവ് എനിക്കില്ല. അപ്പോൾ സംഭവിച്ചത് എന്താണെന്ന് വച്ചാൽ പതിനാറു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവിടെ ലൊക്കേഷനില്ല, ലൊക്കേഷന്റെ പെർമിഷൻ എടുത്തു വരുമ്പോഴേക്കും ഉച്ചയ്ക്ക് രണ്ടു മണി കഴിയും. അപ്പോഴേക്കും സൂര്യൻ പോയിട്ടുണ്ടാവും. പിന്നെ ഷൂട്ട് ചെയ്യാൻ പറ്റില്ല. അങ്ങനെ നടീനടന്മാരുടെ ഡേറ്റിന്റെ പ്രശ്നം വരും. അങ്ങനെ രണ്ടോ മൂന്നോ ഷെഡ്യൂളിലായി ആ സിനിമ. അങ്ങനെ വരുമ്പോൾ സിനിമയുടെ ചെലവ് കൂടും”.

shortlink

Related Articles

Post Your Comments


Back to top button