പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’. ഇപ്പോഴിതാ സിനിമയിലെ വില്ലൻ കഥാപാത്രത്തെ വെളിപ്പെടുത്തിരിക്കുകയാണ് അണിയറപ്രവർത്തകർ. കെജിഎഫിൽ റോക്കി ഭായിയെ വിറപ്പിച്ച ഗരുഡ എന്ന രാമചന്ദ്ര രാജുവാണ് മോഹൻലാലിൻറെ വില്ലനായെത്തുന്നത്.
പ്രധാന വില്ലനല്ലെങ്കിലും സുപ്രധാന വേഷത്തിലാണ് ചിത്രത്തിൽ രാമചന്ദ്ര രാജു എത്തുക. മോഹൻലാലും രാമചന്ദ്രനുമുള്ള അത്യുഗ്രൻ ആക്ഷൻ രംഗം സിനിമയുടെ ഹൈലൈറ്റ് ആകും.
ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.
Post Your Comments