ഹരിഹരന്റെ പ്രധാന സംവിധാന സഹായിയായി സിനിമയിലേക്ക് വന്ന ഭദ്രൻ എന്ന സംവിധായകൻ പിന്നീട് മലയാള സിനിമയിൽ എഴുതി ചേർത്ത് സിനിമയുടെ ഹിറ്റിലേക്കുള്ള ചരിത്രമാണ്. ചെയ്ത സിനിമകൾ എല്ലാം ഒന്നിനൊന്നു വ്യത്യസ്ത്യമായി മലയാള സിനിമയിൽ അടയാളപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകരും. ‘അയ്യർ ദി ഗ്രേറ്റ്’ അക്കാലത്തെ വലിയ മാറ്റം പ്രകടമാക്കിയ ന്യുജനറേഷൻ ചിത്രമായിരുന്നു. അത് പോലെ .സ്ഫടികം’ അത് വരെ കണ്ടിട്ടില്ലാത്ത ആക്ഷൻ സിനിമകളുടെ മാസ് അവത്രണമായിരുന്നു. താൻ ചെയ്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയുടെ നാൾ വഴിയെക്കുറിച്ചു ഭദ്രൻ ഒരു ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്.
‘അയ്യർ ദി ഗ്രേറ്റ്’ എന്ന സിനിമ വല്ലാത്ത ഒരു പ്രതിസന്ധിയിൽ നിന്നാണ് ഞാൻ ചെയ്തു തീർത്തത് . അതിന്റെ പ്രശ്നങ്ങൾ ഇങ്ങനെ എന്നെ ചുറ്റും വലയം ചെയ്തിരിക്കുന്ന അവസരത്തിലാണ് ഞാൻ അവിചാരിതമായി മോഹൻലാലിനെ കാണുന്നത്. അദ്ദേഹം ‘അയ്യർ ദി ഗ്രേറ്റ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചൊക്കെ എന്നോട് ചോദിച്ചു. എന്നിട്ടു എന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു, “നമുക്ക് ഒന്നിച്ചു ഒരു സിനിമ ചെയ്യണമെന്ന്”, ആ സമയം എന്റെ മനസ്സിൽ ‘അങ്കിൾ ബൺ’ എന്ന സിനിമയുടെ കഥയുണ്ടായിരുന്നു. ഞാൻ അത് പറയും മുൻപേ എനിക്കൊപ്പം സിനിമ ചെയ്യമെന്നു അദ്ദേഹം എന്നോട് ഇങ്ങോട്ടു പറയുകയാണ്. അതാണ് ഞാനും മോഹൻലാലും തമ്മിലുള്ള കെമിസ്ട്രി”. ഭദ്രൻ പറയുന്നു
Post Your Comments