GeneralLatest NewsNEWSTollywood

ലഹരി ഇടപാട് കേസ് ; നടി രാഗിണിക്ക് ജാമ്യം

സെപ്റ്റംബര്‍ നാലിനാണ് ലഹരി ഇടപാട് കേസില്‍ രാഗിണി അറസ്റ്റിലാകുന്നത്

മയക്കുമരുന്ന് കേസില്‍ ജയിലിലായ തെന്നിന്ത്യൻ താരം രാഗിണി ദ്വിവേദിക്ക് ജാമ്യം. പ്രഥമദൃഷ്ടിയില്‍ ചെറിയ അളവില്‍ മാത്രമാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള എന്‍ഡിപിഎസ് നിയമത്തിലെ 27-ാം വകുപ്പ് നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

സെപ്റ്റംബര്‍ നാലിനാണ് ലഹരി ഇടപാട് കേസില്‍ രാഗിണി അറസ്റ്റിലാകുന്നത്. ജാമ്യം തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് രാഗിണി സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. റേവ് പാര്‍ട്ടികള്‍ക്കും മറ്റും ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button