CinemaGeneralLatest NewsMollywoodNEWS

കൊവിഡിന് ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാളചിത്രം; ‘വെള്ളം’ നാളെ തിയറ്ററുകളിൽ എത്തും

ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു

കൊവിഡ് 19 പ്രതിസന്ധിക്കുശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് ജയസൂര്യ നായകനാകുന്ന ‘വെള്ളം’. ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നാളെ തിയേറ്ററില്‍ എത്തും. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

സംയുക്തമേനോന്‍, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ‘വെള്ളം’ നിര്‍മ്മിച്ചിരിക്കുന്നത്.

ബി.കെ ഹരിനാരായണൻ, നിതീഷ് നടേരി, ഫൗസിയ അബൂബക്കര്‍ എന്നിരുടെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. റോബി രാജ് വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ബിജിത് ബാലയാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്‌കര്‍ പ്രിയങ്ക എന്നിവരാണ് മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button