
ട്രാൻസ് വുമൻ ആയ ‘എലിസബത്ത് ഹരിണി ചന്ദന’ വിവാഹിതയായി. സഹപാഠിയായ കുമ്പളങ്ങി സ്വദേശി സുനീഷാണ് ഹരിണിയ്ക്ക് മിന്നു ചാർത്തിയത്.ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറാണ് ഹരിണിയുടെ അമ്മയുടെ സ്ഥാനത്തു നിന്ന് വിവാഹം നടത്തിക്കൊടുത്തത്.
വിവാഹച്ചടങ്ങിൽ നടിമാരായ തെസ്നി ഖാൻ, കൃഷ്ണപ്രഭ എന്നിവരും പങ്കെടുത്തിരുന്നു. ആദ്യം സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും പിനീട് പ്രണയത്തിലാകുകയായിരുന്നു. വിവാഹച്ചടങ്ങിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
Post Your Comments