CinemaGeneralMollywoodNEWS

മകൾ ഒപ്പമുണ്ടെങ്കിൽ ആൾക്കൂട്ടം എനിക്ക് ഭയമാണ് : ദുൽഖർ സൽമാൻ

അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ പെരുമാറാൻ ഞാൻ ശ്രമിക്കാറുണ്ട്

പൊതു നിരത്തിൽ എല്ലാ സ്വാതന്ത്ര്യത്തോടെയും ഇറങ്ങി നടക്കാൻ കഴിയാത്തവരാണ് സെലിബ്രിറ്റികൾ. ഒരു സെലിബ്രിറ്റി എന്ന നിലയിൽ താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് തിയേറ്ററിൽ പോയുള്ള സിനിമ കാണലാണെന്നു തുറന്നു സമ്മതിക്കുകയാണ് ദുൽഖർ സൽമാൻ. തന്നെ ഇഷ്ടപ്പെടുന്ന ആരാധകരെ നിരുത്സാഹപ്പെടുത്താറില്ലെന്നും സ്നേഹം മാത്രം ആഗ്രഹിച്ചു നമ്മുടെ അടുത്തെത്തുന്ന ഫാൻസിനെ അതെ സന്തോഷത്തോടെ തിരിച്ചു അയക്കണമെന്നും സൂര്യ ടിവിയുടെ അഭിമുഖ പരിപാടിയിൽ സംസാരിക്കവേ ദുൽഖർ സൽമാൻ പറയുന്നു. പക്ഷേ മകൾ ഒപ്പമുണ്ടെങ്കിൽ ആൾക്കൂട്ടം തന്നെ ഭയപ്പെടുത്തുമെന്നും എയർപോർട്ടിലാണ് അത് ഏറ്റവും കൂടുതൽ നേടിടേണ്ടി വരുന്നതെന്നും ദുൽഖർ  പറയുന്നു.

“ആരാധകർ ഒരുപാട് സ്നേഹത്തോടെയാണ് നമുക്കരികിൽ വരുന്നത്. അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ പെരുമാറാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ മകൾ ഒപ്പമുണ്ടെങ്കിൽ ആൾക്കൂട്ടം എനിക്ക് ഭയമാണ്. അപ്പോൾ ഞാൻ ഒന്ന് ടെൻഷനാവും. ഏയർപോർട്ടിലൊക്കെ അത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഫാമിലി ഒപ്പമുള്ളപ്പോൾ മാത്രം അത്തരം സാഹചര്യം എനിക്ക് ഭീതിയാണ്. മകൾ കൈവിട്ടു മാറിയോ? എന്നൊക്കെയുള്ള ടെൻഷൻ വരും.. സെലിബ്രിറ്റി എന്ന നിലയിൽ ഏറ്റവും മിസ് ചെയ്യുന്നത് തിയേറ്ററിൽ പോയുള്ള സിനിമ കാണലാണ്. എന്നാലും ചെന്നൈയിലൊക്കെ സെക്കൻഡ് ഷോയ്ക്ക് ഒരു തൊപ്പിയൊക്കെ ചരിച്ചു വച്ച് പോയാൽ പെട്ടന്നൊന്നും ആളുകൾ തിരിച്ചറിയില്ല”. ദുൽഖർ പറയുന്നു.

You sent ഇന്ന് 1:23 PM മണിക്ക്
നദിയ മൊയ്തു

shortlink

Related Articles

Post Your Comments


Back to top button