ബാലചന്ദ്ര മേനോന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നായികമാർ നിരവധിയുണ്ട്. ശോഭന, പാർവതി, കാർത്തിക, നന്ദിനി, ആനി തുടങ്ങിയ മലയാളത്തിലെ നായികമാർക്ക് ആദ്യമായി അവസരം നൽകിയ ബാലചന്ദ്ര മേനോൻ നായക നടന്മാരെ വലിയ രീതിയിൽ പ്രോത്സാഹിപ്പിച്ചില്ല എന്നത് വലിയ ചോദ്യ ചിഹ്നമായി നിൽക്കുമ്പോൾ താൻ എന്ത് കൊണ്ട് നായകന്മാർക്ക് അവസരം നൽകാതെ നായികമാർക്ക് അവസരം നൽകി എന്നതിന് മറുപടി നൽകുകയാണ്. ‘ഏപ്രിൽ പതിനെട്ട്’ എന്ന ചിത്രത്തിലൂടെ ശോഭനയെയും, ‘ഏപ്രിൽ പത്തൊൻപത്’ എന്ന സിനിമയിലൂടെ നന്ദിനിയെയും സിനിമയിലെത്തിച്ച ബാലചന്ദ്ര മേനോൻ ‘വിവാഹിതരേ ഇതിലെ ഇതിലെ’ എന്ന സിനിമയിലൂടെ പാർവതിക്കും, ‘അമ്മയാണ സത്യം’ എന്ന ചിത്രത്തിലൂടെ ആനിയ്ക്കും സിനിമയിൽ അവസരം നൽകി.
“എന്റെ സിനിമയിലൂടെ ഇഷ്ടം പോലെ നായികമാർ വന്നു. പക്ഷെ നായകന്മാർ വരാതിരുന്നതിന്റെ കാരണം ഞാൻ അങ്ങനയൊരു നായകനെ അവതരിപ്പിച്ചാൽ ഞാൻ വില്ലനായി പോകും. ഞാൻ സംവിധാനം ചെയ്യുന്ന സിനിമകളിൽ ഞാൻ തന്നെ ഹീറോ ആയത് കൊണ്ട് എനിക്കതിനു കഴിയില്ല. എന്റെ ഓപ്പോസിറ്റ് നിൽക്കാൻ ഇഷ്ടം പോലെ നായികമാർ വേണമെന്നുള്ളത് കൊണ്ട് ഒത്തിരി നായിക നടിമാരെ എനിക്ക് കൊണ്ട് വരാൻ കഴിഞ്ഞു . എന്നിരുന്നാലും രാജു, ബൈജു തുടങ്ങിയ നടന്മാരെ ഞാൻ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട് .അതിന്റെ സീക്രട്ട് അതാണ്”. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ബാലചന്ദ്ര മേനോൻ പറയുന്നു
Post Your Comments