സിനിമാ താരങ്ങൾക്ക് നേരെ നിരവധി വ്യാജ വാർത്തകൾ പ്രചരിക്കാറുണ്ട്. അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിച്ച വാർത്തയായിരുന്നു സീരിയൽ നടി അനുമോളുടെ പ്രണയവും വിവാഹവും. താരം ഉടൻ വിവാഹിതയാകുമെന്ന് തരത്തിലുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വ്യാജ വാർത്തകൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അനുമോൾ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അനുമോൾ ഇക്കാര്യം തുറന്നു പറഞ്ഞത്.
സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്. പലപ്പോഴായി ഇത്തരം വ്യാജപ്രചാരണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അനുമോൾ പറയുന്നു.ചില ഓണ്‍ലൈൻ മീഡിയകളിൽ എന്റെ വിവാഹവാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്റെ കാമുകൻ എന്ന പേരിൽ സുഹൃത്തിന്റെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. എന്റെ വിവാഹം തീരുമാനിച്ചിട്ടില്ല. ഞാൻ ആരുമായും പ്രണയത്തിലല്ല. തിരക്കുകൾക്കിടയിൽ പ്രണയിക്കാനുള്ള സമയവുമില്ല. സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു ചിത്രമെടുത്ത് അത് എന്റെ കാമുകനാണ്, ഞങ്ങൾ വിവാഹിതരായി എന്നൊക്കെ പ്രചരിപ്പിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.
സാധാരണഗതിയിൽ ഇത്തരം പ്രചാരണങ്ങളെ മുഖവിലയ്ക്ക് എടുക്കാറില്ല. എന്നാൽ എന്റെ സുഹൃത്തിന് ഇതു ബുദ്ധിമുട്ടായതോടെയാണ് ഞാൻ സമൂഹമാധ്യമത്തിലൂടെ ലൈവ് വന്നത്. അദ്ദേഹത്തിന് വിവാഹം ആലോചിക്കുന്ന സമയമാണ്. ഇതിനിടിയലാണ് എന്റെ കാമുകനാണ്, ഞങ്ങൾ വിവാഹിതരാണ് എന്ന നിലയിൽ പ്രചാരണം ഉണ്ടാകുന്നത്.
ഒന്നിച്ച് ഫോട്ടോ എടുക്കുന്നത് തെറ്റാണോ ? അങ്ങനെ ഫോട്ടോ എടുത്താൽ അത് എന്റെ കാമുകനാണെന്നു പറയുന്നത് എങ്ങനെയാണ് ? ദയവു ചെയ്ത് ഇങ്ങനെയുള്ള പ്രചാരണങ്ങൾ ഒഴിവാക്കണം. ഒരു നടിയായതുകൊണ്ട് എന്നെക്കുറിച്ച് എന്തും പ്രചരിപ്പിക്കാമെന്നു കരുതരുത് അനുമോൾ പറയുന്നു.
Post Your Comments