AwardsCinemaGeneralLatest NewsMovie GossipsNEWS

അവന്മാർക്ക് മസിൽ മാത്രമല്ലേ ഉള്ളൂ, വിവരമില്ലല്ലോ; സൂപ്പർ താരത്തെ കണ്ട അനുഭവം പറഞ്ഞ് ജിഷിൻ

ഇടവേള വന്ന നിമിഷം. രണ്ടും കല്‍പ്പിച്ച് എഴുന്നേറ്റ് അടുത്തേക്ക് ചെന്നു

ബാഹുബലി വില്ലൻ റാണ ദഗുബതിക്കൊപ്പം സെല്‍ഫി എടുത്ത അനുഭവം ആരോധകരോട് പങ്കുവെച്ച് മിനിസ്‌ക്രീന്‍ താരം ജിഷിന്‍ മോഹന്‍. ഒരു അവാര്‍ഡ് നൈറ്റിനിടെ റാണയെ കണ്ടതും സെല്‍ഫി എടുക്കാന്‍ പോയതുമായ അനുഭവമാണ് ജിഷിൻ പങ്കുവെച്ചത്. ജിഷിന്‍ തന്റെ ഫെയ്‌സ്ബുക്ക് വഴിയാണ് അനുഭവം വിവരിച്ചത്.

ജിഷിന്‍ മോഹന്റെ കുറിപ്പ്:

ഒരു സെല്‍ഫിക്കഥ. ഏതോ ഒരു അവാര്‍ഡ് നൈറ്റ് ആയിരുന്നു. ഈ റാണ ദഗുബതി ഇരുന്നതിന്റെ തൊട്ടു പുറകിലത്തെ നിരയില്‍ ആയിരുന്നു ഞാനും ഇരുന്നത്. ബാഹുബലി കത്തി നില്‍ക്കുന്ന സമയം. ഒരു സെല്‍ഫി എങ്ങനെ എടുക്കും എന്ന് ആലോചിച്ചിരിക്കുവായിരുന്നു ഞാന്‍. ചങ്ങാതിയുടെ കൂടെ ഉള്ള ബോഡിഗാര്‍ഡ് മല്ലന്മാരെ കണ്ടപ്പോള്‍ ആ ആഗ്രഹം മനസ്സിലൊതുക്കി വെച്ച് അവിടെ തന്നെ ഇരുന്നു കുറെ നേരം.

ലവന്മാര്‍ അങ്ങോട്ട് തിരിഞ്ഞു നില്‍ക്കുന്ന കാരണം സ്റ്റേജിലെ പെര്‍ഫോമന്‍സുകള്‍ കാണാനും പറ്റുന്നില്ല. ഇവന്മാര്‍ക്ക് അവിടെങ്ങാനും ഇരുന്നു കൂടെ.. ഇവന്മാരുടെ പിന്‍ മസിലുകള്‍ കാണാനാണോ നമ്മളിവിടെ ഇരിക്കുന്നെ .. ഇടവേള വന്ന നിമിഷം. രണ്ടും കല്‍പ്പിച്ച് എഴുന്നേറ്റ് അടുത്തേക്ക് ചെന്നു. പ്രതീക്ഷിച്ച പോലെ ബോഡിഗാര്‍ഡ് തടിമാടന്മാര്‍ പിടിച്ചു നിര്‍ത്തി.

അവരുടെ മുഖത്തെ ഭാവം കണ്ടാല്‍ തോന്നും ഞാന്‍ എന്തോ അങ്ങേരെ പീഡിപ്പിക്കാന്‍ പോകുവാണെന്ന്. ഒരു അവാര്‍ഡ് നൈറ്റിന്റെ മുന്‍നിര സീറ്റുകളില്‍ ഇരിക്കുന്നവര്‍ സെലിബ്രിറ്റികള്‍ ആയിരിക്കും എന്ന് ഈ മണ്ടന്മാര്‍ക്ക് ഊഹിച്ചു കൂടെ… എവിടെ.. ലവന്മാര്‍ക്ക് മസില്‍ മാത്രമല്ലേ ഉള്ളു.. വിവരമില്ലല്ലോ… ഏതായാലും അങ്ങേര്‍ക്ക് ആ ബോധം ഉണ്ടായിരുന്നു. എന്നെ അടുത്തേക്ക് വിളിച്ച് സെല്‍ഫി എടുക്കാന്‍ സമ്മതിച്ചു.

എന്നാലും എന്റെ പല്‍വാല്‍ദേവാ.. ബാഹുബലിയില്‍ കാളയെ ഒറ്റയ്ക്ക് തറപറ്റിച്ച നിങ്ങള്‍ക്ക് എന്തിനാ മച്ചാനേ ഇത്രേം ബോഡിഗാര്‍ഡ്. എന്തേലും ആവട്ടെ. ഇതോടെ ഞാനൊരു കാര്യം ഉറപ്പിച്ചു. ഞാന്‍ ഏതായാലും ബോഡിഗാര്‍ഡിനെ വെയ്ക്കുന്നില്ല. എന്റെ കൂട്ടുകാര്‍ക്ക് എപ്പോ വേണേലും എന്റടുത്തു വന്നു സെല്‍ഫി എടുക്കാം കേട്ടോ..

shortlink

Related Articles

Post Your Comments


Back to top button