ചെന്നൈ: നടി ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഹേംനാഥിനെതിരേ കൂടുതൽ തെളിവുകൾ പുറത്ത്. ഹേംനാഥ് ചിത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്ത് സെയ്ദ് രോഹിത്ത്. ചിത്ര കുമാരന്‍ തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേംനാഥിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അഭിനയം നിര്‍ത്താനും ആവശ്യപ്പെട്ടു. ചിത്ര വഴങ്ങാതിരുന്നപ്പോള്‍ വഴക്കിട്ടു, അതിന്റെ പേരില്‍ മാനസികമായി ഒരുപാട് പീഡിപ്പിച്ചുവെന്നും പറയുന്നു. ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.
ചിത്ര ഷൂട്ട് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താന്‍ ചോദിച്ചുവെന്ന് ഹേംനാഥ് പറയുന്നു. അതില്‍ കുപിതയായ ചിത്ര മുറിയില്‍ കയറി വാതിലടച്ചു. വാതിലില്‍ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു.ഡിസംബര്‍ 9നാണ് ചിത്ര നസ്രറത്ത്‌പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തുങ്ങിമരിച്ചത്.
Post Your Comments