വൻ വിജയത്തോടെ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന വിജയ് ചിത്രം ‘മാസ്റ്റർ’ കാണാനെത്തി പ്രണവ് മോഹൻലാൽ. പ്രണവിനോടൊപ്പം കല്യാണി പ്രിയദർശനും വിനീത് ശ്രീനിവാസനുമുണ്ടായിരുന്നു. വിനീത് ശ്രീനിവാസനും ഇരുവരും ഒന്നിച്ചുള്ള സിനിമ കാഴ്ചയുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
‘അവസാനം ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചു, സാധാരണ മാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തം’ എന്നാണ് ചിത്രം കണ്ട ശേഷം വിനീത് കുറിച്ചത്. തിയറ്ററിൽ നിന്നുള്ള സെൽഫിയിൽ വിനീതിനൊപ്പം പ്രണവിനെയും കല്യാണിയെയും കാണാം.
വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങിന് ബ്രേക്ക് നല്‍കിയാണ് മാസ്റ്റര്‍ സിനിമ കാണാന്‍ എത്തിയത്. പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. നടി ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്.
Post Your Comments