BollywoodGeneralLatest NewsMovie GossipsNEWS

അവസാനമില്ലാതെ ‘താണ്ഡവ്’ വിവാദം ; നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് യുപി ഉപമുഖ്യമന്ത്രി

ചിത്രം നിരോധിക്കണമെന്നവശ്യപ്പെട്ട് ദില്ലി ജന്ത‍ർമന്തറിൽ ബിജെപി പ്രതിഷേധിച്ചു

താണ്ഡവ് വെബ് സീരീസിനെതിരെയുള്ള വിവാദം അവസാനിക്കുന്നില്ല. സീരീസിനെതിരെ പ്രതിഷേധം ശക്തമാക്കി വീണ്ടും ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദു വികാരം വ്രണപ്പെടുത്തിയതിന് അണിയറ പ്രവർത്തകർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി.

ദില്ലിയിലും മുംബൈയിലും ചിത്രത്തിനെതിരെ പ്രതിഷേധം നടന്നു. നോയിഡക്കും ലക്നൗവിനും പിന്നാലെ ഭോപ്പാലിലും മുംബൈയിലും ജബൽപൂരിലും അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് എടുത്തു. ചിത്രം നിരോധിക്കണമെന്നവശ്യപ്പെട്ട് ദില്ലി ജന്ത‍ർമന്തറിൽ ബിജെപി പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments


Back to top button