CinemaGeneralLatest NewsNEWSTollywood

‘എന്റെ രാമരാജുവും ഭീമും ഒത്തുചേരുന്നു’; ‘ആർ.ആർ.ആർ’ ചിത്രവുമായി രാജമൗലി

എന്റെ രാമരാജുവും ഭീമും ഒത്തുചേര്‍ന്ന് അവര്‍ നേടാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റുന്നു രാജമൗലി

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.ആര്‍.ആർ. ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണം ആരംഭിച്ച വിവരം അറിയിച്ചിരിക്കുകയാണ് രാജമൗലി. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇരുവരുടെയും കൈകള്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന ചിത്രവും രാജമൗലി പങ്കുവെച്ചു. സോഷ്യൽ മീഡിയയിലൂടെയാണ്‌ രാജമൗലി ഇക്കാര്യം അറിയിച്ചത്.

‘CLIMAX ഷൂട്ട് ആരംഭിച്ചു! എന്റെ രാമരാജുവും ഭീമും ഒത്തുചേര്‍ന്ന് അവര്‍ നേടാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റുന്നു… #RRRMovie #RRR’ എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രം പങ്കുവെച്ചത്.

Read Also: സിനിമ സൂപ്പർ, പക്ഷെ ഒരു കാര്യം സുരാജിനും നിമിഷയ്ക്കും തുല്യ പ്രതിഫലമാണോ നൽകിയത് ? ജിയോ ബേബിയ്ക്ക് ആരാധകൻ്റെ കത്ത്

ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.

shortlink

Related Articles

Post Your Comments


Back to top button