![](/movie/wp-content/uploads/2021/01/prithviraj-2.jpg)
ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക്. പൃഥിരാജ് നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം ജനുവരി 27-ന് ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആയുഷ്മന്‍ ഖുറാന അവതരിപ്പിച്ച അന്ധ ഗായകന്റെ വേഷമാകും പൃഥി ചെയ്യുന്നത്.
ഒരേ സമയം മലയാളത്തിലും തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറക്കാനാണ് പദ്ധതി. നിര്‍മ്മാതാവും സംവിധായകനുമായ ത്യാഗരാജനാണ് അന്ധാദുനിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. രവി കെ. ചന്ദ്രനാകും മലയാള ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുക. നായികാ കഥാപാത്രമായി അഹാന കൃഷ്ണയേയും നമിതാ പ്രമോദിനേയുമാണ് പരിഗണിക്കുന്നത്.
Post Your Comments