റോഷൻ ആൻഡ്രൂസ് പൃഥ്വിരാജ് ജയസൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മുംബൈ പോലീസ്’.013ൽ തീയേറ്ററുകളിലെത്തിയ ചിത്രത്തിൽ അപര്‍ണ്ണ നായര്‍, ഹിമ ഡേവിസ്, ശ്വേത മേനോൻ, ദീപ വിജയൻ എന്നിവരായിരുന്നു നായികമാര്‍.ചിത്രത്തിൽ പുതുമുഖമായി എത്തിയ നടിയായിരുന്നു ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നായികയായെത്തിയ ഹിമ ഡേവിസ്. ഇപ്പോഴിതാ 8 വർഷങ്ങൾക്ക് ശേഷം ജയസൂര്യയും ഹിമയും കണ്ടുമുട്ടിയപ്പോൾ എടുത്ത ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ ആര്യൻ ജോണ്‍ ജേക്കബായിട്ടായിരുന്നു ജയസൂര്യ അഭിനയിച്ചിരുന്നത്. ജയസൂര്യയുടെ ഭാര്യ റബേക്കയായിട്ടാണ് ചിത്രത്തിൽ ഹിമ അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഹിമ പിന്നീട് സിനിമയിൽ സജീവമായില്ല.റോഷൻ ആൻഡ്രൂസിന്റെ കുടുംബ സുഹൃത്താണ് ഹിമ. പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഹിമ തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള മോഹം ഒരിക്കൽ റോഷൻ ആൻഡ്രൂസിനെ അറിയിച്ചതോടെയാണ് സിനിമയിലേക്ക് എത്തുകയുണ്ടായത്. വിവാഹ ശേഷം വിയന്നയിലേക്ക് പോയതോടെ ഹിമ സിനിമകളിൽ അധികം സജീവമായില്ല.
Post Your Comments