CinemaGeneralLatest NewsMollywoodNEWS

ഇതാണ് ലളിതവും സുന്ദരവുമായ ഞങ്ങൾ ; ചിത്രവുമായി മഞ്ജു വാര്യർ

ഇതാണ് ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വാര്യർ ചിത്രം പങ്കുവെച്ചിരിക്കുന്നത്

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി എത്തുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം.
ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.

‘ഇതാണ് ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെ തന്റെ സഹോദരനും ചിത്രത്തിന്റെ സംവിധായകനുമായ മധു വാര്യർ, തിരക്കഥാകൃത്ത് രഘുനാഥ് പലേരി, നടന്മാരായ ബിജു മേനോൻ, സൈജു കുറുപ്പ്, അനു മോഹൻ, നടി ദീപ്തി സതി, ചിത്രത്തിലെ ബാലതാരങ്ങൾ എന്നിവർക്കൊപ്പമുള്ള ഫൊട്ടോയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CKOm1XNpgae/?utm_source=ig_web_copy_link

മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button