
‘സീറോ’യുടെ പരാജയത്തിനുശേഷം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘പത്താന്‍’. സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവത്തകർ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും ലൊക്കേഷനില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പത്താന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്.
പത്താന്റെ സംവിധായകൻ സിദ്ധാര്‍ഥ് ആനന്തും അദ്ദേഹത്തിന്‍റെ സഹസംവിധായകനുമിടയില്‍ രൂപപ്പെട്ട പ്രശ്നങ്ങള്‍ കാരണം സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒരു ദിവസം മുഴുവൻ സിനിമയുടെ ചിത്രീകരണം മുടങ്ങിയതായാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രകരണസമയത്ത് ആരും ഫോണ്‍ ഉപയോഗിക്കരുതെന്ന സംവിധായകന്‍റെ നിര്‍ദേശവും ഈ സഹസംവിധായകന്‍ ചെവിക്കൊണ്ടിരുന്നില്ല. ഏതാനും ദിവസം സഹസംവിധായകന്‍റെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചതിനുശേഷം സിദ്ധാര്‍ഥ് അസിസ്റ്റന്‍റ്നെ വിളിച്ച് തന്‍റ അഭിപ്രായം അറിയിക്കുകയായിരുന്നു. എന്നാല്‍ തന്നെ ചീത്ത വിളിക്കുകയും മറ്റുള്ളവരോട് തന്നെക്കുറിച്ച് മോശമായി പറയുകയും ചെയ്ത അസിസ്റ്റന്‍റുമായി സിദ്ധാര്‍ഥ് വീണ്ടും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരെ അമ്പരപ്പിച്ചുകൊണ്ട് ഇരുവരും പരസ്പരം അടിക്കുകയും ചെയ്തു. ആ ദിവസത്തെ ചിത്രീകരണം മുടങ്ങുകയും ചെയ്തു”, എന്നാല്‍ പിറ്റേന്നുതന്നെ ഷൂട്ടിംഗ് പുനരാരംഭിച്ചെന്നും ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീപിക പദുകോണ്‍ ആണ് ‘പത്താനി’ല്‍ ഷാരൂഖിന്‍റെ നായിക. ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments