BollywoodGeneralLatest NewsMovie GossipsNEWS

എന്റെ നാണം കാരണം ആദ്യം ഡേറ്റ് ചെയ്ത പെൺകുട്ടി ഉപേക്ഷിച്ച് പോയി ; തുറന്നു പറഞ്ഞ് അക്ഷയ് കുമാർ

ചുംബിക്കാനും അടുത്തിടപഴകാനും നാണമായിരുന്നു, അതോടെ ആദ്യ കാമുകി ഉപേക്ഷിച്ചു പോയെന്ന് അക്ഷയ് കുമാർ

ഒരു കാലത്ത് തനിക്ക് ഭയങ്കര നാണമായിരുന്നുവെന്നും അത് കാരണം ആദ്യമായി ഡേറ്റ് ചെയ്ത പെൺകുട്ടി ഉപേക്ഷിച്ച് പോയെന്നും നടൻ അക്ഷയ് കുമാർ. ഒരു ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ഷോയിലെത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പെൺകുട്ടിയുമായി ചുറ്റാനൊക്കെ പോയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ആ കുട്ടി തന്നെ ഉപേക്ഷിച്ച് പോയി.താൻ വളരെ നാണക്കാരനായിരുന്നു. ഈ സ്വഭാവം കൊണ്ട് തന്നെയാണ് ആ പെൺകുട്ടി ഉപേക്ഷിച്ച് പോയതും.

ഒരുമിച്ച് പോകാറുണ്ടെങ്കിലും നാണം കാരണം ഒരു തവണ പോലും ആ കുട്ടിയോട് അടുത്തിടപഴകാൻ ശ്രമിച്ചിരുന്നില്ല.കൈ കോർത്ത് പിടിക്കണമെന്നും ചുംബിക്കണമെന്നുമൊക്കെ ആ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നു കാണും. പക്ഷെ ഞാൻ നാണം കൊണ്ട് ഇതൊന്നും ചെയ്തിരുന്നില്ല. അതോടെ ആ പെൺകുട്ടി ഉപേക്ഷിച്ച് പോയെന്നും അക്ഷയ് തുറന്നു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button