BollywoodGeneralLatest NewsMovie GossipsNEWS

“അമിതാഹാരം എന്നെ പൊണ്ണത്തടിയനാക്കി”; ചിത്രങ്ങൾ പങ്കുവെച്ച് ഗായകൻ അദ്നാൻ സാമി

പണ്ടത്തെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലാണ് അദ്നാൻ സ്വാമി ഇക്കാര്യ കുറിച്ചത്

അമിതാഹാരം ആണ് തന്നെ പൊണ്ണത്തടിയനാക്കി മാറ്റിയത് എന്ന് പ്രമുഖ ഗായകൻ അദ്നാൻ സാമി. പണ്ടത്തെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലാണ് അദ്നാൻ സ്വാമി ഇക്കാര്യ കുറിച്ചത്. നഹാരിയുടെ ചിത്രം കഴിഞ്ഞ ദിവസം അദ്നാൻ സാമി പങ്കുവെച്ചിരുന്നു. ”നഹാരിയിൽ ഇത്ര എണ്ണ ഉണ്ടാകില്ലെന്ന” ഒരു ആരാധകന്റെ മറുപടിയോട് പ്രതികരിച്ചുകൊണ്ടാണ് തന്റെ പഴയ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് അദ്നാൻ സാമി ട്വിറ്ററിൽ കുറിച്ചത്

”ശെരിയാണോ? ഈ ചിത്രത്തിലുള്ള പൊണ്ണ തടിയനായ വ്യക്തിയെ നിങ്ങൾ കാണുന്നുണ്ടോ? അത് ഞാനായിരുന്നു. സെലെറി കഴിച്ചിട്ടല്ല ഞാൻ ഇങ്ങനെ ആയത്. അമിതമായി ഭക്ഷണം കഴിച്ചിട്ടാണ് ഞാനിങ്ങനെ ആയത്. ഭക്ഷണത്തെ കുറിച്ച് എന്നോട് തർക്കിക്കാൻ വരരുത്. ഞാൻ ഒരുപാട് തലമുറകൾക്കുള്ള ഭക്ഷണത്തെക്കുറിച്ച് ഗവേഷണം നടത്തുകയും, അതൊക്കെ കഴിക്കുകയും ചെയ്തിട്ടുണ്ട്. നഹാരിയിൽ എപ്പോഴും ഒരുപാട് നെയ്യ് ചേർക്കും” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button