
വർഷങ്ങൾക്ക് ശേഷം നടൻ റഹ്‌മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘സമാറ’. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. യുവ താരങ്ങളായ ടൊവിനോ തോമസും സണ്ണി വെയിനുമാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്.
മലയാളത്തിൽ വളരെ സെലക്ടീവായി പ്രോജക്ടുകൾ ചെയ്യുന്ന റഹ്മാൻ്റെ പുതിയ സിനിമയാണ് ഇത്. പുതുമുഖ യുവ സംവിധായകൻ ചാൾസ് ജോസഫാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.വീർ ആര്യൻ, ശബരീഷ് വർമ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നടൻ ഭരത് ആണ് ‘സമാറ’യിൽ മർമ്മ പ്രധാനമായ മറ്റൊരു കഥാപാത്രമായി എത്തുന്നത്. പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ.ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീത സംവിധാനം ദീപക് വാര്യരാണ് ഒരുക്കുന്നത്. കലാ സംവിധാനം രഞ്ജിത്ത് കോത്താരിയാണ് നിർവ്വഹിക്കുന്നത്. പീക്കോക് ആർട്ട് ഹൗസിൻ്റെ ബാനറിൽ എം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ കൂട്ടായ്മയുടെ ആദ്യ ചിത്രമായ സമാറയുടെ ചിത്രീകരണം കശ്മീരിൽ തുടങ്ങി.
Post Your Comments