CinemaGeneralInterviewsLatest NewsMovie GossipsNew ReleaseNEWSNow Showing

‘സിനിമ കണ്ട് പത്ത് വിവാഹ മോചനം എങ്കിലും നടക്കട്ടെ’; ജിയോ ബേബി

സിനിമ കണ്ട് 10 ഡിവോഴ്സെങ്കിലും നടക്കണമെന്നാണ് ആഗ്രഹം; മഹത്തായ ഇന്ത്യൻ അടുക്കളയുടെ സംവിധായകൻ

ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യൻ അടുക്കള’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തനിക്ക് ചുറ്റിനുമുള്ളവരുടെ അനുഭവമാണ് ഈ സിനിമയിലൂടെ പറഞ്ഞതെന്ന് സംവിധായകൻ ജിയോ ബേബി റിപ്പോർട്ടർ ടിവിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നതെന്ന് സംവിധായകൻ പറയുന്നു. വിവാഹജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ഈ ചിത്രം കണ്ട് വിവാഹ മോചനം നേടണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: കുലസ്ത്രീ എന്ന വിളിയേക്കാൾ വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത് ; ഗ്രേറ്റ് ഇന്ത്യൻ കിച്ചനെതിരെ ശോഭ സുരേന്ദ്രൻ

‘വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. വിവാഹം നഷ്ടപ്പെടുത്തുന്നത് രണ്ട് പേരുടെ സ്വാതന്ത്ര്യമാണ്. ഒരു പരിധി വരെ ആണുങ്ങളുടെയും ഒരുപാട് അളവിൽ പെണ്ണുങ്ങളുടെയും സ്വാതന്ത്ര്യമാണ് അതുകൊണ്ട് നഷ്ടമാകുന്നത്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ കരുതുന്നത് ഈ സിനിമ കൊണ്ട് ഒരു പത്ത് ഡൈവേഴ്‌സെങ്കിലും കൂടുതല്‍ നടക്കണേ എന്നാണ്. എന്നാല്‍ എനിക്ക് അത്രയും സന്തോഷം ഉണ്ടാകും.’- ജിയോ പറയുന്നു.

‘എന്താണ് വിവാഹം? ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്‍മാറേണ്ടതാണ്.’

shortlink

Related Articles

Post Your Comments


Back to top button