
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്തതോടെ ക്ഷമ ചോദിച്ച് ‘താണ്ഡവി’ന്റെ അണിയറക്കാര്‍. തങ്ങളുടെ വെബ് സിരീസ് ഒരു കല്‍പ്പിക കഥയാണെന്നും തോന്നിയിരിക്കാവുന്ന സാമ്യങ്ങള്‍ യാദൃശ്ചികമാണെന്നും കുറിച്ചിരിക്കുന്ന പ്രതികരണത്തില്‍ പ്രതിഷേധമറിയിച്ച ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്നും നിരുപാധികം മാപ്പ് ചോദിക്കുകയാണെന്നും ‘താണ്ഡവ്’ ടീം വ്യക്തമാക്കി.
സിരീസിനെതിരെ ബിജെപി നേതാക്കള്‍ അടക്കമുള്ളവരില്‍ നിന്നുള്ള പ്രതിഷേധത്തിനുപിന്നാലെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ആമസോണ്‍ പ്രൈമിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെബ് സിരീസിന്റെ അണിയറക്കാര്‍ വിഷയത്തില്‍ മാപ്പ് പറഞ്ഞിരിക്കുന്നത്
സെയ്ഫ് അലി ഖാന്, ഡിംപിള്‍ കപാഡിയ, മുഹമ്മദ് സീഷാന്‍ അയൂബ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെബ് സിരീസ് വെള്ളിയാഴ്ചയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. തൊട്ടുപിന്നാലെതന്നെ ഇത് ഹിന്ദു ദേവീദേവന്മാരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പരാതികളും സോഷ്യല്‍ മീഡിയ ക്യാംപെയ്നും ആരംഭിച്ചിരുന്നു. പരാതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് വെബ് സിരീസിന്റെ അണിയറക്കാര്‍ക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
Post Your Comments