
ശിവലിംഗത്തെ കോണ്ടം കൊണ്ട് അപമാനിച്ച സംഭവത്തിൽ നടി സായോനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങൾക്ക് മുൻപുള്ള സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ‘താണ്ഡവ്’ വിവാദമായതിനു പിന്നാലെയാണ് നടിക്കെതിരെയുള്ള പ്രതിഷേധവും ശക്തമായിരിക്കുന്നത്.
സംഭവത്തിൽ നടി സായോനി സോഷ്യൽ മീഡിയ വഴി മാപ്പു പറഞ്ഞെങ്കിലും വെറുതെ വിടാൻ നെറ്റിസൺസ് ഒരുക്കമല്ല. നിയമ നടപടി നേരിടേണ്ടി വരും എന്ന് ഇവർക്ക് താക്കീതു നൽകിയിട്ടുണ്ട്.
2015ൽ ഇവർ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് വിഷയം. ഒരു സ്ത്രീ ശിവലിംഗത്തിൽ കോണ്ടം ഇടുന്ന ഗ്രാഫിക് ചിത്രമാണ് ബംഗാളി നടിയായ സായോനി ഘോഷിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ട്വീറ്റ് ചെയ്തത്. എന്നാൽ തന്റെ ട്വിറ്റർ ആരോ ഹാക്ക് ചെയ്ത ശേഷം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു എന്ന് നടി മറ്റൊരു ട്വീറ്റിലൂടെ പറയുകയും ചെയ്തു.
Post Your Comments